Kerala

മദ്യപാനത്തിനിടെ തര്‍ക്കം, കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്നു, മദ്യം ഒഴിച്ചു കത്തിച്ചു; പ്രതി പിടിയില്‍

നിലത്തുവീണ ഷിബുവിനെ പട്ടിക കൊണ്ട് അടിക്കുകയും വെട്ടുകത്തി കൊണ്ടു വെട്ടുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം പാങ്ങോട് വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. പാങ്ങോട് സ്വദേശി നവാസിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പരയ്ക്കാട് കോളനിവാസിയായ ഷിബുവിനെയാണ് കഴിഞ്ഞ ബുധനാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

മദ്യം കഴിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ ഷിബുവിനെ നവാസ് കല്ലു കൊണ്ട് തലയ്ക്ക് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പിന്നീടു മദ്യം ഒഴിച്ച് മൃതദേഹം കത്തിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് പാങ്ങോട്ടുള്ള വീട്ടില്‍ ഷിബുവും നവാസും ഒരുമിച്ചിരുന്നു മദ്യം കഴിച്ചു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. 

നിലത്തുവീണ ഷിബുവിനെ പട്ടിക കൊണ്ട് അടിക്കുകയും വെട്ടുകത്തി കൊണ്ടു വെട്ടുകയും ചെയ്തു. പിന്നീട് ടാര്‍പോളിന്‍ ഷീറ്റും  തുണികളും വലിച്ചിട്ട് മദ്യം ഒഴിച്ച് കത്തിച്ചുവെന്നും പൊലീസ് പറയുന്നു. നവാസ് നേരത്തെ ഒരു കൊലപാതക കേസില്‍ പ്രതിയുമാണ്. നിരവധിക്കേസുകളില്‍ പ്രതിയായ നവാസിനെ ഷിബു നേരത്തെ കൊലപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്.  

ഷിബു മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ മോചിതനായ ശേഷം സുഹൃത്തുക്കളുമായി ഒത്തുചേരാറുണ്ടായിരുന്നു. ബുധനാഴ്ച കാല്‍ അസ്ഥികള്‍ നായ കടിച്ചുകീറുന്നത് തൊഴിലുറപ്പ് സ്ത്രീകളാണ് പൊലീസിനെ വിവരം അറിയിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് സമീപത്തെ വീട്ടില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

SCROLL FOR NEXT