Kerala

മന്ത്രി ജയരാജന്റെയും ഭാര്യയുടെയും ആരോഗ്യനില തൃപ്തികരം; മെഡിക്കല്‍ ബുള്ളറ്റിന്‍

പ്രത്യേക കോവിഡ് ഐസൊലേഷന്‍ റൂമില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനും ഭാര്യയ്ക്കും നിലവില്‍ കോവിഡ് രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടമല്ല. 

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റേയും ഭാര്യ ഇന്ദിരയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. പ്രത്യേക കോവിഡ് ഐസൊലേഷന്‍ റൂമില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനും ഭാര്യയ്ക്കും നിലവില്‍ കോവിഡ് രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടമല്ല. 

ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ചെയര്‍മാനും ആശുപത്രി സൂപ്രണ്ട് കണ്‍വീനറുമായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.  സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ ബോര്‍ഡ് മുമ്പാകെ, അതത് ദിവസം പ്രത്യേകമായി ഇരുവരുടേയും മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

സംസ്ഥാന കോവിഡ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനുമായി നിലവിലെ ആരോഗ്യസ്ഥിതി ചര്‍ച്ച ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഇരുവരുടേയും ആരോഗ്യ സ്ഥിതി സംബന്ധിച്ചും ആശുപത്രിയിലെ കോവിഡ് രോഗികളുടെ പൊതുസ്ഥിതിയും പ്രത്യേകമായി ഫോണില്‍ ചര്‍ച്ച ചെയ്തതായും കണ്ണൂര്‍ മെഡിക്കല്‍ കോളജ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ കെ എം കുര്യാക്കോസും കണ്‍വീനര്‍ ഡോ കെ സുദീപും  അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ പി ജയരാജന്‍. ധനമന്ത്രി തോമസ് ഐസക്കിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസക്ക് ഇപ്പോള്‍ ചികില്‍സയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു