Kerala

മന്ത്രിമാര്‍ പങ്കെടുക്കാത്തതില്‍ അസ്വാഭാവികതയില്ല; ഇന്നലെ യോഗം ചേര്‍ന്നതല്ലേ: കാനം രാജേന്ദ്രന്‍

പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കാത്തതില്‍ അസ്വാഭാവികതയില്ലെന്ന് കാനം രാജേന്ദ്രന്‍. ഇത് കാര്യമാക്കേണ്ടതില്ലെന്നും ഇന്നലെ മന്ത്രിസഭാ യോഗം ചേര്‍ന്നതാണെന്നും കാനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കാത്തതില്‍ അസ്വാഭാവികതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത് കാര്യമാക്കേണ്ടതില്ലെന്നും ഇന്നലെ മന്ത്രിസഭാ യോഗം ചേര്‍ന്നതാണെന്നും കാനം പറഞ്ഞു. 

മന്ത്രിസഭ ചോരാനുള്ള ക്വാറം തികയാത്തതിനെതുടര്‍ന്ന് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ക്കാനായിരുന്നില്ല, ആറ് മന്ത്രിമാര്‍ മാത്രമാണ് ഇന്ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. സിപിഐ മന്ത്രിമാര്‍ ആരുംതന്നെ യോഗത്തില്‍ പങ്കെടുത്തില്ല. ഇതേത്തുടര്‍ന്ന് മന്ത്രിസഭാ യോഗം തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു

കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ നീട്ടുന്നതിനുള്ള ശുപാര്‍ശകളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരുന്നത്. മൊത്തം മന്ത്രിമാരില്‍ മൂന്നിലൊന്ന് പേര്‍ എത്തിയാല്‍ മാത്രമേ യോഗം ചേരാന്‍ സാധിക്കുകയുള്ളു.

സമകാലിക മലയാളം ഡെ്‌സ്‌ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന