Kerala

മന്ത്രിമാര്‍ വനിതാ മതിലിന്റെ തിരക്കില്‍; മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു

ടോം ജോസ്‌ അവധി കഴിഞ്ഞ് വെള്ളിയാഴ്ച തിരിച്ചെത്തുമെന്നും അന്ന് മന്ത്രിസഭാ യോഗം ചേരുമെന്നും മന്ത്രിമാരെ അനൗദ്യോഗികമായി അറിയിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വനിതാ മതിലിന്റെ ഭാഗമായി മന്ത്രിമാര്‍ തിരക്കിലായതിനെ തുടര്‍ന്ന് ഈ ആഴ്ചത്തെ മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് ശേഷം ജനുവരി മൂന്നിനാകും ഇനി മന്ത്രിസഭാ യോഗം ചേരുക. 

മന്ത്രിസഭാ യോഗത്തിനായി ചില മന്ത്രിമാര്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ മന്ത്രിസഭാ യോഗം ചേരുന്നില്ലെന്ന് തീരുമാനിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് അവധിയായതിനെ തുടര്‍ന്നാണ് മന്ത്രിസഭാ യോഗം ഈ ആഴ്ച ചേരേണ്ടതില്ലെന്ന് തീരുമാനിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. 

ടോം ജോസ്‌ അവധി കഴിഞ്ഞ് വെള്ളിയാഴ്ച തിരിച്ചെത്തുമെന്നും അന്ന് മന്ത്രിസഭാ യോഗം ചേരുമെന്നും മന്ത്രിമാരെ അനൗദ്യോഗികമായി അറിയിച്ചിരുന്നു എങ്കിലും പിന്നീട് ഈ ആഴ്ചത്തെ മന്ത്രിസഭാ യോഗം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. വനിതാ മതിലിന്റെ ചുമതലയുള്ള മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ തിരക്കിലായതിനെ തുടര്‍ന്നാണ് മന്ത്രിസഭാ യോഗം ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രി വിഡി സതീശൻറെ നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി

വീക്കെൻഡിൽ വൈകിയുള്ള ഉറക്കം, ഭക്ഷണം! ഈ റൂട്ടീൻ മാറ്റം ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നു, 'വീക്കെൻഡ് റീസെറ്റ്' ദോഷമാണോ?

'15 കോടി സംഭാവന കിട്ടും', ബിജെപി നേതാവിന്റെ വിഡിയോയുമായി മാല പാർവതി; 'അജണ്ടകൾ നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കും'

മെസ്സിയെയും അർജന്റീനയെയും വിറപ്പിച്ച ദ്വീപുരാഷ്ട്രം; തോറ്റിട്ടും ലോകം നെഞ്ചിലേറ്റിയ കാബോ വെര്‍ദെയുടെ ഹീറോയിക് പോരാട്ടം

പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപാനം; പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് സസ്‌പെന്‍ഷന്‍