Kerala

മന്ത്രിയുടെ വീടിന് സമീപത്തെ സ്‌കൂളില്‍ റാഗിങ്; അടിയേറ്റ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം പൊട്ടി

ചെവിക്ക് അടിയേറ്റ പതിനാറുകാരന്റെ കര്‍ണപുടം പൊട്ടിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: മന്ത്രി ടിപി രാമകൃഷ്ണന്റെ വീടിന് സമീപത്തുള്ള നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ റാഗിങ്ങ്. ചെവിക്ക് അടിയേറ്റ പതിനാറുകാരന്റെ കര്‍ണപുടം പൊട്ടിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍. കുട്ടിക്ക് 20 ശതമാനം കേള്‍വിക്കുറവുണ്ട്. തോളിനും സാരമായ പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ പരാതി പൊലീസിന് കൈമാറിയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്നാണ് നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ പരാതി പരാതി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹാഫിസ് അലിക്കാണ് മര്‍ദനമേറ്റത്. ഹാഫിസിനെ കോഴിക്കോട്  മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കുകയാണ്. 

സ്‌കൂളിന് പുറത്തുള്ള റോഡില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥി കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്‌കൂള്‍ ആരംഭിച്ച ഉടനെത്തന്നെ ആരംഭിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.ഷൂ ധരിക്കരുത്, മുടി പറ്റെ വെട്ടണം, ക്ലീന്‍ ഷേവ് ചെയ്യണം തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍. കുട്ടികളോട് പ്രൊഫൈല്‍ പിക്ചര്‍ മാറ്റാനും പറഞ്ഞിരുന്നു. ഇത് ചെയ്യാത്തതിനാണ് കുട്ടിയെ അടിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു