Kerala

മറ്റൊരു സ്ത്രീയെ ബന്ധപ്പെടുത്തി അപവാദം, നാലാംഗ കുടുംബത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചത്

ഭര്‍ത്താവില്‍ തനിക്ക് അത്രയും വിശ്വാസമാണ്. ഇത്തരം അപവാദം പ്രചരിപ്പിച്ച സ്ഥിതിക്ക് ഇനി ജീവിച്ചിരിക്കുന്നില്ല

സമകാലിക മലയാളം ഡെസ്ക്

വെണ്‍മണി: നാടിനെ ഞെട്ടിച്ച നാലംഗ കുടുംബത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് അയല്‍വാസിയുടെ അപവാദപ്രചരണം എന്ന് ആത്മഹത്യ കുറിപ്പ്. ആത്മഹത്യ ചെയ്ത വിനോദിനേയും മറ്റൊരു സ്ത്രീയേയും ചേര്‍ത്ത് അയല്‍വാസി നാട്ടുകാരോടും, വിനോദിന്റെ അമ്മയോടും അപവാദപ്രചാരണം നടത്തിയതില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. 

വിനോദിന്റേയും ഭാര്യയുടേതുമായി ഏഴ് കുറിപ്പുകളാണ് കണ്ടെത്തിയത്. പൊലീസ്, സുഹൃത്ത് സുനീഷ്, അയല്‍ക്കൂട്ടം, കുടുംബശ്രീ, നാട്ടുകാര്‍ എന്നിവര്‍ക്കായുള്ള എഴുത്തുകളാണ് ഇത്. തനിക്ക് ബന്ധമുണ്ടെന്ന് ഇവര്‍ ആരോപിക്കുന്ന സ്ത്രീയെ സഹോദരിയെ പോലെയാണ് കാണുന്നത്. ഭര്‍ത്താവില്‍ തനിക്ക് അത്രയും വിശ്വാസമാണ്. ഇത്തരം അപവാദം പ്രചരിപ്പിച്ച സ്ഥിതിക്ക് ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ഭാര്യ മിനിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. 

ശനിയാഴ്ച രാവിലെയായിരുന്നു അയല്‍വാസിയുടെ തോട്ടത്തില്‍ കശുമാവില്‍ നാല് പേരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ വിനോദിന്റെ മൃതദേഹത്തില്‍ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചതോടെ കാരണം വ്യക്തമാവുകയായിരുന്നു. 

അയല്‍വാസിക്കെതിരെ അന്വേഷണം നടത്തിയതിന് ശേഷം വേണ്ടിവന്നാല്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. തൂങ്ങി മരിച്ച കശുമാവിന്‍ ചോട്ടില്‍ തന്നെ തങ്ങളെ അടക്കം ചെയ്യണം എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT