Kerala

മല കയറാൻ വീണ്ടും യുവതികൾ; ദർശനത്തിനെത്തിയ രണ്ട് പേരെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു

ശബരിമല ​ദർശനത്തിനായി രണ്ട് യുവതികൾ എത്തി. രേഷ്മ നിശാന്ത്, ഷാനില എന്നിവരാണ് ദർശനത്തിനായി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

നിലയ്ക്കൽ: ശബരിമല ​ദർശനത്തിനായി രണ്ട് യുവതികൾ എത്തി. രേഷ്മ നിശാന്ത്, ഷാനില എന്നിവരാണ് ദർശനത്തിനായി എത്തിയത്. നിലയ്ക്കലിലെത്തിയ ഇരുവരേയും പൊലീസ് തടഞ്ഞു. ഇരുവരേയും കൺട്രോൾ റൂമിലേക്ക് മാറ്റി. 

ബുധനാഴ്ച ​ദർശനത്തിനെത്തിയ ഇരുവരേയും പൊലീസ് മടക്കി അയച്ചിരുന്നു. യുവതികളെത്തിയ പശ്ചാത്തലത്തിൽ പമ്പയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. 

നേരത്തെ യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബഞ്ചിന്റെ വിധിക്കു ശേഷം ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു