Kerala

 മലവെള്ളപ്പാച്ചിലിൽ അരകിലോമീറ്റർ ദൂരം ഒഴുകി നടന്നു, അറുപതുകാരി‍ക്ക് പുനർജന്മം, സംഭവം ഇങ്ങനെ 

മീനച്ചിലാറിലെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിപ്പെട്ട അറുപതുകാരിക്ക് പുനർജന്മം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മീനച്ചിലാറിലെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കില്‍പ്പെട്ട അറുപതുകാരിക്ക് പുനർജന്മം. അരകിലോമീറ്ററോളം ദൂരം ഒഴുകിപ്പോയ സ്ത്രീയെ മീൻപിടിക്കാൻ വന്നവരാണ് കരയ്ക്കെത്തിച്ചത്. 

കുടമാളൂർ അങ്ങാടി ഭാഗത്തെ അഗതി മന്ദിരത്തിലെ അന്തേവാസിയായ തമിഴ്നാട് തിരുപ്പൂർ സ്വദേശിനി ശുഭലക്ഷ്മിയാണ് ഒഴുക്കിൽപ്പെട്ടത്. കുടമാളൂർ പാലത്തിനു സമീപം മീൻപിടിക്കാൻ വന്ന കുടമാളൂർ മഠത്തിൽപറമ്പിൽ ശങ്കരൻ, മകൻ ജയശങ്കർ എന്നിവരാണ് വള്ളത്തിലെത്തി ശുഭലക്ഷ്മിയെ കരയ്ക്കെത്തിച്ചത്.  

തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. കുടമാളൂർ പാലത്തിൽ നിന്ന് അര കിലോമീറ്റർ ദൂരെയാണ് അഗതിമന്ദിരം. 4.30നാണ് ഇവരെ കാണാതായതെന്ന് അധികൃതർ പറഞ്ഞു. കാൽവഴുതി വെള്ളത്തിൽ വീണതാണെന്ന് ഇവർ പറയുന്നു. വൈകീട്ടത്തെ  പ്രാർഥനകൾക്കിടെ ഇവർ പുറത്തിറങ്ങിയെന്നു സംശയിക്കുന്നതായി അഗതി മന്ദിരം അധികൃതർ പറഞ്ഞു. 

കാണാതായതിനെത്തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് സ്ത്രീയെ നാട്ടുകാർ വെള്ളത്തിൽ നിന്നു രക്ഷിച്ചതായി ഫോണിൽ അറിയിപ്പ് ലഭിച്ചത്. കഴിഞ്ഞ ദിവസം മണിമലയാറിൽ കിലോമീറ്ററുകളോളം ഒഴുകിയ വീട്ടമ്മയെ രക്ഷപ്പെടുത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ശബരിമല തീര്‍ഥാടകരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം; വരുന്നു നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, നാളെ നിര്‍മാണ ഉദ്ഘാടനം

'ഞങ്ങളുടെ കോഹിനൂറും കുരുമുളകും നിധികളും എപ്പോള്‍ തിരികെ തരും?'; ബ്രിട്ടീഷ് വിനോദ സഞ്ചാരികളുടെ ഉത്തരം മുട്ടിച്ച് മലയാളി സ്ത്രീകള്‍- വിഡിയോ

ശരീരമാസകലം 20 മുറിവുകള്‍; മകളെ ജീവനോടെ വേണം; ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് അമ്മ

തീയേറ്ററില്‍ പൊട്ടി, ആരാധകര്‍ പുതുജീവന്‍ നല്‍കിയ സൂപ്പർ ഹീറോ; റാ-വണ്ണിന് രണ്ടാം ഭാഗം വരുമോ? സൂചന നല്‍കി കിങ് ഖാന്‍

SCROLL FOR NEXT