Kerala

മഴ കനത്തു, ഭവാനിപ്പുഴയിൽ വെള്ളപ്പൊക്കം, താവളം പാലം വെള്ളത്തിൽ ; പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തുറന്നു, ജാ​ഗ്രതാ നിർദേശം

ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ്‌ ഒ​രു മീ​റ്റ​റോ​ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്‌. പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നിർദേശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃ​ശൂ​ർ: സംസ്ഥാനത്ത് മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. മഴ കനത്തതിനെ തുടർന്ന് ഭവാനിപ്പുഴയിൽ വെള്ളപ്പൊക്കം ഉണ്ടായി. ഇതേത്തുടർന്ന് അട്ടപ്പാടി താവളം പാലത്തിൽ വെള്ളം കയറി. പുഴയോരങ്ങളില്‍ താമസിക്കുന്നവരും അട്ടപ്പാടി, നെല്ലിയാമ്പതി ചുരം റോഡുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. 

മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി ഉ​യ​ർ​ത്തി. രാ​വി​ലെ 7.20ന് ​ആ​ണ് ഷ​ട്ട​ർ‌ തു​റ​ന്ന​ത്. നേ​ര​ത്തെ ഡാ​മി​ലെ ഒ​രു സ്ലൂ​യി​സ്‌ ഗേ​റ്റി​ലൂ​ടെ ജ​ലം തു​റ​ന്നു​വി​ട്ടി​രു​ന്നു. നി​ല​വി​ൽ ര​ണ്ട് സ്ലൂ​യി​സ്‌ ഗേ​റ്റ് വ​ഴി​യാ​ണ് ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്.ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ്‌ ഒ​രു മീ​റ്റ​റോ​ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്‌. പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നിർദേശിച്ചു. 

ആ​രും പു​ഴ​യി​ൽ ഇ​റ​ങ്ങ​രു​ത്. പു​ഴ​യോ​ര വാ​സി​ക​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്‌. 424 മീ​റ്റ​ർ ആ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി. ഇ​പ്പോ​ൾ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 419 മീ​റ്റ​ർ ആ​ണ്. നി​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഷ​ട്ട​ർ ഉ​യ​ർ​ത്തി ജ​ലം​പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്.

ഇ​ടു​ക്കി ക​ല്ലാ​ർ​ക്കു​ട്ടി, പാം​ബ്ല അ​ണ​ക്കെ​ട്ടു​ക​ളു​ടെ കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ളും ഇ​ന്ന് തു​റ​ക്കും. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടര്‍ ഇന്നലെ ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍  ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത് എന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം