Kerala

മാണിക്കെതിരെ പിജെ ജോസഫ്; പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് എവിടേയും ചര്‍ച്ച ചെയ്തിട്ടില്ല 

ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനങ്ങളാണ് നടപ്പാക്കേണ്ടിയിരുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എം സിപിഎമ്മുമായി സഹകരിച്ച് വിജയിച്ച രാഷ്ട്രീയ നീക്കം നിര്‍ഭാഗ്യകരമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫ്. ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനങ്ങളാണ് നടപ്പാക്കേണ്ടിയിരുന്നത്.പുതിയ കൂട്ടുകെട്ടിനെ കുറിച്ച് എവിടേയും ചര്‍ച്ച ചെയ്തിട്ടില്ല.പ്രാദേശികമായി യുഡിഎഫുമായി സഹകരിക്കാനായിരുന്നു ചരല്‍ക്കുന്നു ക്യാമ്പിലെ തീരുമാനം. പിജെ ജോസഫ് പറഞ്ഞു. 

സിപിഎമ്മുമായി ചേര്‍ന്ന് പഞ്ചായത്ത് ഭരണം പിടിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ ഇന്നലെതന്നെ ഒരു വിഭാഗം കലാപ കൊടി ഉയര്‍ത്തിക്കഴിഞ്ഞു. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി രാജിക്കത്തു നല്‍കിയിരുന്നു. തീരുമാനം അറിഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ വിമര്‍ശനം ശരിയെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. 

കെഎം മാണിക്കൊപ്പം നില്‍ക്കാതെ വിട്ടു നില്‍ക്കുന്ന പിജെ ജോസഫിനേയും കൂട്ടരേയും തങ്ങള്‍ക്കൊപ്പം നിര്‍ത്തി ക്ഷീണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ഉയര്‍ന്നു കഴിഞ്ഞു. 

പ്രാദേശിക വികാരം കണക്കിലെടുത്താണ് കോട്ടയത്തെ തീരുമാനമെന്നായിരുന്നു കെഎം മാണിയുടെ പ്രതികരണം.എന്നാല്‍ സിപിഎം നേതൃത്വം ഇതുവരേയും ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല. എല്‍ഡിഎഫില്‍ സിപിഐ സിപിഎമ്മിനെതിരെ ഇന്നലെതന്നെ രംഗത്ത് വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിമനോഹരം ഈ ഭൂമി'; ആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ

സഞ്ജുവിന് പിഴച്ച മണ്ണിൽ വെടിക്കെട്ടൊരുക്കി ആയുഷ് മാത്രെ, സർഫറാസ് ഖാന്‍, ശിവം ദുബെ

ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ഒരു മണിക്കൂര്‍ നേരത്തെ പൂട്ടും, വൈദ്യുതി അലങ്കാരങ്ങള്‍ക്കും നിരോധനം; ഊര്‍ജ പ്രതിസന്ധിയില്‍ കടുപ്പിച്ച് ബംഗ്ലാദേശ്

അബുദാബിയിൽ ഇറാന്റെ മിസൈൽ- ഡ്രോൺ ആക്രമണം; 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്ക്

ഇൻഷുറൻസ് തട്ടാൻ ഭാര്യയേയും 2 മക്കളേയും കൊന്നു; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തിനു ശേഷം പിടിയിൽ

SCROLL FOR NEXT