Kerala

മാതാപിതാക്കളുടെ പരാതി, ഒന്നര കിലോ കഞ്ചാവുമായി മകന്‍ പിടിയില്‍ 

കുന്നംകുളം ഡിവൈഎസ്പിക്കാണ് വയോധികരായ മാതാപിതാക്കള്‍ പരാതി നല്‍കിയ

Author : സമകാലിക മലയാളം ഡെസ്ക്

പുന്നയൂര്‍ക്കുളം: മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പെരിയമ്പലം കോളനി പയമ്പിള്ളി ബാബു(38)വിനെയാണ് പൊലീസ് പിടികൂടിയത്. 

കുന്നംകുളം ഡിവൈഎസ്പിക്കാണ് വയോധികരായ മാതാപിതാക്കള്‍ പരാതി നല്‍കിയത്. മകന്‍ നിരന്തരം ഉപദ്രവിക്കുന്നുവെന്നും, തങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കിയതായും മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. ആദ്യം ഇവര്‍ വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതോടെ നാട്ടുകാര്‍ ഇടപെട്ടാണ് കുന്നംകുളം ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. 

ഡിവൈഎസ്പിക്ക് പരാതി നല്‍കിയതിന് പിന്നാലെ ബാബുവിന്റെ വീട്ടിലും പരിസരത്തും പൊലീസ് പരിശോധന നടത്തി. പൊലീസിനെ കണ്ട് ഓടിയ ഇയാളെ പൊലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. നേരത്തെ പെരിയമ്പലം ബീച്ചില്‍ ബാബുവും സുഹൃത്തുക്കളും ചേര്‍ന്ന് ഹോട്ടല്‍ നടത്തിയിരുന്നു. ഹോട്ടലിന്റെ മറവില്‍ അവിടെ കഞ്ചാവ് വില്‍പ്പന നടന്നിരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. 

അനധികൃതമായി കെട്ടിയ ഹോട്ടല്‍ പൊളിച്ച് നീക്കുകയും, ഇവര്‍ക്കെതിരെ പൊലീസ് നടപടി എടുക്കുകയും ചെയ്തിരുന്നു. അന്ന് ഹോട്ടല്‍ നടത്താന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ചായിരുന്നു ബാബുവിന്റെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയതെന്നും, അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പരാതി നല്‍കിയപ്പോള്‍ നടപടി എടുക്കാന്‍ വൈകിയതെന്നും വടക്കേക്കാട് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT