Kerala

മാമുക്കോയയും സുഹൃത്തുക്കളും സഞ്ചരിച്ച ജീപ്പ് ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു, മദ്യലഹരിയിലെന്ന് സൂചന

മാമുക്കോയയും സുഹൃത്തുക്കളും സഞ്ചരിച്ച ജീപ്പ് ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു, മദ്യലഹരിയിലെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നടന്‍ മാമുക്കോയയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്കു പരുക്ക്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. നടനും സുഹൃത്തുക്കളും മദ്യലഹരിയില്‍ ആയിരുന്നെന്ന് ആരോപണമുണ്ട്. മാമുക്കോയക്കും നിസാര പരുക്കേറ്റിട്ടുണ്ട്

തൊണ്ടയാട് സൈബര്‍ പാര്‍ക്കിന് എതിര്‍വശത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജിപ്പ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയലിലേയ്ക്കിറങ്ങിയ ശേഷമാണ് ജീപ്പ് നിന്നത്.  ബൈക്ക് പൂര്‍ണമായി തകര്‍ന്നു. 

ബൈക്ക് യാത്രികരായ ഫറൂഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശി ജോമോള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ജോമോളുടെ നില ഗുരുതരമാണ്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ ആണ്. 

വാഹനമോടിച്ച റഷീദിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. വൈദ്യ പരിശോധനയില്‍ ഇയാള്‍ അമിത അളവില്‍ മദ്യപിച്ചതായി കണ്ടെത്തി. മദ്യകുപ്പിയും ഗ്ലാസും ജീപ്പില്‍ നിന്ന് കണ്ടെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT