Kerala

'മുസ്ലീമായ പ്രമുഖ നടിയേയും കൊണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറി, തന്ത്രി അടക്കമുള്ളവര്‍ ആരാധനയോടെ അകമ്പടി സേവിച്ചു'

'ഒടുവില്‍ ഞാന്‍ നടിയേയും കൊണ്ട് ക്ഷേത്രപ്രവേശനം നടത്തി . തന്ത്രി അടക്കമുള്ള അമ്പലം നടത്തിപ്പുകാര്‍ ആരാധനയോടെ അകമ്പടി സേവിച്ചെന്നു മാത്രമല്ല സകലമുക്കും മുലയും കയറ്റിക്കാണിക്കയും ചെയ്തു'

സമകാലിക മലയാളം ഡെസ്ക്

ത്മനാഭസ്വാമി ക്ഷേത്രത്തില്‍ അന്യമതസ്ഥര്‍ പ്രവേശിച്ചെന്ന സംശയത്തില്‍ ക്ഷേത്രം അടച്ച് ശുദ്ധിക്രിയകള്‍ നടത്തിയതിന് പിന്നാലെ വിവാദ വെളിപ്പെടുത്തലുമായി മുന്‍ സാംസ്‌കാരിക വകുപ്പ് ജീവനക്കാരന്‍. പ്രമുഖയായ ഒരു മുസ്ലീം നടിയേയും കൊണ്ട് താന്‍ ക്ഷേത്രദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് ഫേയ്‌സ്ബുക് പോസ്റ്റിലൂടെ മേഘനാഥ്  എടവലത്ത് പറയുന്നത്. അന്ന് തന്ത്രി അടക്കമുള്ള അമ്പലം നടത്തിപ്പുകാര്‍ ആരാധനയോടെ അവര്‍ക്ക് അകമ്പടി സേവിച്ചെന്നും സകലമുക്കും മൂലയും കാണിച്ചുകൊടുത്തെന്നുമാണ് മേഘനാഥ് പറയുന്നത്. 

നടി ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. സിനിമയില്‍ വന്നതിന് ശേഷം ഹിന്ദു പേര് സ്വീകരിച്ചതുകൊണ്ടാകാം പ്രശ്‌നങ്ങളുണ്ടാകാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെയില്‍ കൊള്ളാതിരിക്കാന്‍ ഷാള്‍ തലയിലിട്ട സ്ത്രീകളെ അന്യമതസ്ഥരാണെന്ന് വ്യാഖ്യാനിച്ചാണ് ക്ഷേത്രനട അടച്ച് ശുദ്ധികലശം നടത്തിയത് എന്നാണ് മേഘനാഥ് പറയുന്നത്. ഒന്‍പതാം തീയതി ദര്‍ശനത്തിനെത്തിയ അന്യസംസ്ഥാനത്തു നിന്നുള്ള 18 അംഗ സംഘത്തിലെ രണ്ടു സ്ത്രീകള്‍ തലയില്‍ ചുരിദാറിന്റെ ഷാളിട്ടത് സിസിടിവിയില്‍ കണ്ടവരാണ് തന്ത്രിയെ പരികയറ്റിയത്. മുസ്ലീമായാലും മുണ്ടും നേരിയതും ഉടുത്താന്‍ ക്ഷ്‌ത്രേത്തില്‍ പ്രവേശിക്കാമെന്നും എന്നാല്‍ ഹിന്ദുക്കളായാലും തലയില്‍ ഷോളിട്ടാല്‍ പ്രവേശനം നിഷേധിക്കപ്പെടുമെനന്നും അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു. 

ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമല തന്ത്രിയേക്കാള്‍  വലിയ കുതന്ത്രിയാണ്  ശ്രീപത്മനാഭ സന്നിധിയിലേത്. വെയില്‍ കൊള്ളാതിരിക്കാന്‍ ഷാള്‍ തലയില്‍ കൂടിയിട്ട സ്ത്രീകള്‍ അന്യമതസ്ഥരാണെന്ന് വ്യാഖ്യാനിച്ചാണ് ഇതിയാന്‍ ഇന്നലെ ക്ഷേത്രനട അടച്ച് ശുദ്ധികലശം നടത്തിയത്.ഇനി പരിഹാരക്രിയ കൂടി ഉണ്ടത്രെ !!!

ഒന്‍പതാം തീയതി ദര്‍ശനത്തിനെത്തിയ അന്യസംസ്ഥാനത്തു നിന്നുള്ള 18 അംഗ സംഘത്തിലെ രണ്ടു സ്ത്രീകള്‍ തലയില്‍ ചുരിദാറിന്റെ ഷാളിട്ടത് CCTV യില്‍ കണ്ടവരാണത്രെ തന്ത്രിയെ പിരി കയറ്റിയത്. ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്ര സന്നിധിയില്‍ അന്യമതസ്ഥര്‍ കയറിയെന്ന് അതോടെ തന്ത്രിക്ക് ഉറപ്പായി.

അതു കൊണ്ട് മേലില്‍ ആരും തലയില്‍ ഷാളിട്ട് പപ്പനാവനെ കാണാന്‍ ശ്രമിക്കരുത്. എന്തൊരു മണ്ടത്തരമാണ് ഈ തന്ത്രിയൊക്കെ വിളമ്പുന്നത്. ....ഷാനിമോള്‍ ഉസ്മാന്‍ മുണ്ടും നേര്യതുമിട്ടു വന്നാല്‍ കയറാം ..... എന്നാല്‍ കെപി ശശികല തലയില്‍ സാരിയിട്ടാല്‍ പറ്റില്ല . എങ്ങനെ ചിരിക്കാതിരിക്കും.

CCTV പപ്പനാവനെ കാത്തു. ഇനി CCTV ഒക്കെ വരുന്നതിനു മുന്‍പുള്ള ഒരു പഴയ സംഭവം ... ഈയുള്ളവന്‍ സാംസ്‌കാരിക വകുപ്പില്‍ ജോലി ചെയ്യുന്ന കാലം. ഒരു പ്രശസ്ത നടി, മുസ്ലീമായ അവരുടെ സിനിമാപ്പേര് ഹിന്ദുവിന്റേതായിരുന്നു. അക്കാലത്തെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി
എന്നെ ഒരു ദൗത്യമേല്‍പ്പിച്ചു. നടിക്ക് പപ്പനാവനെ കണ്ടേ ഒക്കൂ .ഒന്നു കൊണ്ടു പോണം ... ഞാന്‍ അവിശ്വാസിയാണ്, ആരാധനാലയങ്ങളില്‍ പോകാറില്ല എന്നൊക്കെ പറഞ്ഞ് ഒഴിയാന്‍ നോക്കി. അദ്ദേഹം വിട്ടില്ല. നടിക്ക് ക്ഷേത്ര ചരിത്രം കൂടി ആംഗലേയത്തില്‍പറഞ്ഞു കൊടുക്കണം.

ഒടുവില്‍ ഞാന്‍ നടിയേയും കൊണ്ട് ക്ഷേത്രപ്രവേശനം നടത്തി . തന്ത്രി അടക്കമുള്ള അമ്പലം നടത്തിപ്പുകാര്‍ ആരാധനയോടെ അകമ്പടി സേവിച്ചെന്നു മാത്രമല്ല സകലമുക്കും മുലയും കയറ്റിക്കാണിക്കയും ചെയ്തു. അന്ന് ഭക്തി ഭ്രാന്ത് ഇത്ര മൂക്കാത്തതു കൊണ്ടാണോ അതോ
പേരില്‍ വീണതാണോന്നറിയില്ല ഒരു പ്രശ്‌നവുമുണ്ടായില്ലെന്ന് മാത്രല്ല നടി ഹാപ്പി.

ഇത്രയേ ഉള്ളൂ... ആയിരങ്ങള്‍ വരുന്നതില്‍ നിങ്ങള്‍ ഹിന്ദുവാരെന്ന് എങ്ങനെ തിരിച്ചറിയും . ഹിന്ദൂന് കൊമ്പു വല്ലതുമുണ്ടോ.? വസ്ത്രം നോക്കി എങ്ങനെ ഒരാളുടെ മതം തിരിച്ചറിയും? ചുരിദാറോ സാരിയോ ഉടുത്താല്‍ , ഇടത്തിനു പകരം വലത്തോട്ടു മുണ്ടുടുത്താല്‍ നിങ്ങള്‍ ക്ഷേത്രപ്രവേശനത്തിന് യോഗ്യരാണ്. മറിച്ച് വെയിലോ മഴയോ കൊള്ളാതിരിക്കാന്‍ തലയില്‍ വല്ലതും ചുറ്റിയാല്‍ തീര്‍ന്നു. എത്ര മണ്ടന്‍ കൊണാപ്പിമാരാണ് ഈ ക്ഷേത്രം നടത്തിപ്പുകാര്‍ അല്ലേ?
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT