Kerala

മൂന്ന് ജില്ലകളിൽ  സ്കൂളുകൾക്ക് ഇന്ന് ഭാ​ഗിക അവധി

ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളിലെ ചില താലൂക്കുകളിൽ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളിലെ ചില താലൂക്കുകളിൽ ശനിയാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.

ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തിനാലും ഗതാഗതം പുനസ്ഥാപിക്കാൻ സാധിക്കാത്തതിനാലും കുട്ടനാട്ടിലെയും നിലമ്പൂരിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾക്കും അവധി ബാധകമാണ്. ആലപ്പുഴ ജില്ലയിലെ എല്ലാ അങ്കണവാടികളിലൂടെയും പോഷകാഹാര വിതരണം നടത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലും, മറ്റ് താലൂക്കുകളിലെ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സർക്കാർ അവധി നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയു​ഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'

അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്

മുണ്ടംവേലി ഫ്‌ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍