Kerala

മെഡിക്കല്‍ ബില്‍ പാസാക്കാന്‍ പാടില്ലായിരുന്നു; കോണ്‍ഗ്രസ് നിലപാട് തള്ളി എ.കെ ആന്റണി

കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ബില്‍ പാസാക്കിയ സര്‍ക്കാര്‍ നടപടിക്ക് കൂട്ടുനിന്ന കോണ്‍ഗ്രസ് നിലപാട് തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ബില്‍ പാസാക്കിയ സര്‍ക്കാര്‍ നടപടിക്ക് കൂട്ടുനിന്ന കോണ്‍ഗ്രസ് നിലപാട് തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. നിയമസഭ മെഡിക്കല്‍ ബില്‍ പാസാക്കാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തെ രാഷ്ട്രീയമായി കാണുന്നില്ല. 

സുപ്രീംകോടതി വിധിയില്‍ ആവേശം കൊള്ളുന്നില്ല. കാലാകാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്വീകരിച്ച നിലപാടുകള്‍ കോടതി വിധികളിലൂടെയാണ് അട്ടിമറിക്കപ്പെട്ടിട്ടുള്ളതെന്നും ആന്റണി പറഞ്ഞു. ഓര്‍ഡിനന്‍സ് ബില്ലാക്കിയത് ദുഃഖകരമാണ്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷവും സര്‍ക്കാരിനെ അനുകൂലിച്ചിരുന്നു.വി.ടി ബല്‍റാം എംഎല്‍എ മാത്രമാണ് ബില്ലിനെതിരെ സംസാരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് അധ്യക്ഷന്‍ എം.എം ഹസ്സനും ബില്ലിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയാണ് ബില്ലിനെ പിന്തുണച്ചത് എന്നായിരുന്നു വിശദീകരരണം. വി.എം സുധീരനും ബെന്നി ബഹനാനും ഇതിനെതിരെ പ്രത്യക്ഷ വിമര്‍ശനവുമയായി രംഗത്ത് വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെന്‍സികളെ കേള്‍ക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടോ?; ആത്മപരിശോധന വേണമെന്ന് ശശി തരൂര്‍- വിഡിയോ

24 മണിക്കൂറിനിടെ തീവ്രമഴ രണ്ടു ജില്ലകളില്‍ മാത്രം, ഇന്ന് ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാളെ മുതല്‍ മഴ കുറയുമെന്ന് പ്രവചനം

'ഡല്‍ഹി പൊലീസിനെപ്പോലെ പെരുമാറരുത്'; വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ദീപ്‌കെ

'ഒരിക്കൽ കയറിയവർ പിന്നീട് ഈ ബസ്സിൽ കയറില്ല'; അനുഭവം പറഞ്ഞ് അനില്‍ അക്കര

'സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം'; ഉത്തരവിറക്കി സര്‍ക്കാര്‍