Kerala

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 20ലക്ഷം തട്ടി; ബെന്നറ്റ് എബ്രഹാമിന് എതിരെ അന്വേഷണം

ബെന്നറ്റ് ഉള്‍പ്പെടെ നാലുപേര്‍ക്ക് എതിരെയാണ് അന്വേഷണം. തിരുനല്‍വേലി സ്വദേശി ഡോ.പ്രേംനാഥാണ് പരാതി നല്‍കിയത്. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 20ലക്ഷം തട്ടിയെടുത്തു എന്ന പരാതിയില്‍ കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജ് മുന്‍ ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന് എതിരെ വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെന്നറ്റ് ഉള്‍പ്പെടെ നാലുപേര്‍ക്ക് എതിരെയാണ് അന്വേഷണം. തിരുനല്‍വേലി സ്വദേശി ഡോ.പ്രേംനാഥാണ് പരാതി നല്‍കിയത്. 

മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജയരാജ്, മഹായിടവക സെക്രട്ടറി ഡോ.റോസ് ബിസ്റ്റ്, മെഡിക്കല്‍ മിഷന്‍ സെക്രട്ടറി അലക്‌സ് എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍. പ്രേംനാഥിന്റെ മകന് എന്‍ആര്‍ഐ ക്വാട്ടയില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ബെന്നറ്റും ജയരാജും ചേര്‍ന്ന് 2018 മെയ് 18ന് പണം വാങ്ങിയെന്നാണ് എഡിജിപി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പണം വാങ്ങിയവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങളായ റോസ് ബിസ്റ്റിനെയും അലക്‌സിനെയും പ്രതിചേര്‍ത്തിരിക്കുന്നത്. 

2014ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി ബെന്നറ്റ് എബ്രഹാം തിരുവനന്തപുരത്ത് മത്സരിച്ചിരുന്നു. പണം നല്‍കിയാണ് സീറ്റ് നേടിയത് എന്ന ആരോപണം പാര്‍ട്ടിയേയും എല്‍ഡിഎഫിനെയും പ്രതിസന്ധിയിലാക്കുകയും ബെന്നറ്റ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT