ടെലിവിഷന്‍ ദൃശ്യം 
Kerala

മെഴുകുതിരിയുമായി ഓടുന്ന എംബി രാജേഷ് എവിടെ? ഫെമിനിസ്റ്റുകളും അര്‍ബന്‍ നക്‌സലുകളുമെവിടെ?: കെ സുരേന്ദ്രന്‍ 

മെഴുകുതിരിയുമായി ഓടുന്ന എംബി രാജേഷ് എവിടെ? ഫെമിനിസ്റ്റുകളും അര്‍ബന്‍ നക്‌സലുകളുമെവിടെ?: കെ സുരേന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

വാളയാര്‍: വാളയാറില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിച്ചതിന്റെ ഉത്തരവാദിത്വം നിയമ മന്ത്രി എകെ ബാലന് ആണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയും നിയമ മന്ത്രിയും വാളയാര്‍ കേസില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് സുരേന്ദ്രന്‍ ചോദിച്ചു. പെണ്‍കുട്ടികളുടെ വീടു സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

കത്തുവ കേസില്‍ പത്തു ട്വീറ്റ് ചെയ്ത മുഖ്യമന്ത്രി വാളയാര്‍ കേസില്‍ ഒരക്ഷരം മിണ്ടുന്നില്ല. വളരെ ആസൂത്രിതമായാണ് കേസ് അട്ടിമറിച്ചത്. എകെ ബാലനാണ് ഇതിനു പിന്നില്‍. ബാലന്റെ അനുയായികളായ പ്രാദേശിക സിപിഎം നേതൃത്വമാണ് കോടതിയെ വഴി തെറ്റിച്ചത്. കേസില്‍ തെളിവുകള്‍ ഇല്ലാത്തതുകൊണ്ടല്ല, സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ട് തെളിവുകള്‍ വിഴുങ്ങുകയായിരുന്നെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. തെളിവുകള്‍ കിട്ടിയ കേസ് സിപിഎമ്മിന്റെ പാദസേവകരായ ഉദ്യോഗസ്ഥരെ വച്ച് അട്ടിമറിക്കുകയായിരുന്നെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

വടക്കോട്ടു നോക്കി മെഴുകുതിരിയുമായി ഓടുന്ന എംബി രാജേഷിനെയൊന്നും ഇപ്പോള്‍ കാണുന്നില്ലല്ലോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു. സിപിഎം, ഡിവൈഎഫ് നേതാക്കളും സാഹിത്യ നായകന്‍മാരും ഫെമിനിസ്റ്റുകളും അര്‍ബന്‍ നക്‌സലുകളുമെല്ലാം എന്താണ് മിണ്ടാതിരിക്കുന്നത്? 

കേസില്‍ പുനരന്വേഷണം നടത്തുകയാണ് വേണ്ടത്. അതിന് സംസ്ഥാനത്ത് കേസ് അന്വേഷിച്ചു മികച്ച ട്രാക്ക് റെക്കോഡ് ഉള്ള ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT