Kerala

മൈക്കില്‍ പാട്ടുപാടി ടൂറിസ്റ്റ് ബസ് ഓടിച്ചു ; ഡ്രൈവര്‍ കുടുങ്ങി ; ലൈസന്‍സ് പോകും

കോട്ടയം നെച്ചിപ്പൊഴൂര്‍ ഈന്തുങ്കല്‍പറമ്പില്‍ ബി നിഖില്‍മോനാണ് പാട്ടു പാടി പുലിവാലു പിടിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മൈക്ക് കയ്യില്‍ പിടിച്ച് പാട്ടു പാടി ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവര്‍ കുടുങ്ങി. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ജീവഹാനിയുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി.

കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരുമായി കാഞ്ഞങ്ങാട്ടേക്ക് പോയ എക്‌സ്‌പ്ലോഡര്‍ ബസിന്റെ ഡ്രൈവര്‍ കോട്ടയം നെച്ചിപ്പൊഴൂര്‍ ഈന്തുങ്കല്‍പറമ്പില്‍ ബി നിഖില്‍മോനാണ് പാട്ടു പാടി പുലിവാലു പിടിച്ചത്.

കഴിഞ്ഞ 27നാണ് സംഭവം. രാത്രി 10ന് വളപട്ടണത്തെത്തിയപ്പോള്‍ കുട്ടികള്‍ക്കൊപ്പം പാടുകയായിരുന്നു നിഖില്‍.  ഒരു കയ്യില്‍ മൈക്കും മറുകയ്യില്‍ സ്റ്റിയറിങ്ങുമായി പാട്ടുപാടുന്ന നിഖില്‍മോന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇതോടെയാണ് നിഖിലിനെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.  നിഖിലിന്റെ  ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് പെരുമ്പാവൂര്‍ ജോയിന്റ് ആര്‍ടിഒ ബി ഷെഫീഖ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

'നിര്‍ബന്ധിത വിവാഹം, അധിക്ഷേപകരമായ ബന്ധം വിവാഹ മോചനത്തിലെത്തിച്ചു'; ഖാര്‍ഗെയ്ക്ക് ദേവഗൗഡയുടെ മറുപടി

കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു, വിഡിയോ

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

SCROLL FOR NEXT