Kerala

വിഷത്തോടാണ് നമ്മള്‍ പോരാടുന്നത്  ; കോണ്‍ഗ്രസ് സ്‌നേഹവും ദയയും കൊണ്ട് നേരിടുമെന്ന് രാഹുല്‍ഗാന്ധി

രാജ്യത്തെ വിഭജിക്കാന്‍ മോദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം പടര്‍ത്തുകയാണ്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ : പ്രധാനമന്ത്രി നരേന്ദ്രമോദി വെറുപ്പിന്റെ വിഷം പടര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ദേശീയ തലത്തില്‍ വിഷത്തിനെതിരായ പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. രാജ്യത്തെ വിഭജിക്കാന്‍ മോദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം പടര്‍ത്തുകയാണ്. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ നുണ പ്രചരിപ്പിച്ചുവെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. 

ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറയാനെത്തിയ രാഹുല്‍ഗാന്ധി കല്‍പ്പറ്റയില്‍ റോഡ്‌ഷോയില്‍ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. ദേഷ്യം, വെറുപ്പ്, അരക്ഷിതത്വം, നുണ എന്നിവയെയാണ് നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു. സ്‌നേഹം, ദയ എന്നിവ കൊണ്ട് കോണ്‍ഗ്രസ് ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 

കോണ്‍ഗ്രസിന്റെ വാതില്‍ എല്ലാ ജനങ്ങള്‍ക്കും മുന്നില്‍ തുറന്നുകിടക്കുകയാണ്. വയനാട്ടിലെ ഏത് പൗരനും സങ്കോചമില്ലാതെ കടന്നുവരാം. പ്രായമോ, എവിടെ നിന്ന് വരുന്നുവെന്നോ, പ്രത്യയശാസ്ത്രം എന്തെന്നോ നോക്കാതെയുള്ള പരിഗണന ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. 

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് രാഹുല്‍ കോഴിക്കോട്ടെത്തിയത്. തുടര്‍ന്ന് വയനാട് മണ്ഡലത്തിലെത്തിയ രാഹുല്‍ വിവിധ റോഡ്‌ഷോകളില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഇന്ന് ആറിടങ്ങളിലാണ് രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോ നടക്കുക. ഞായറാഴ്ച വരെ കേരളത്തിലെ ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കാണുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദി കര്‍ഷകരുടെ രക്തവും വിയര്‍പ്പും വിറ്റു, വ്യാപാര കരാര്‍ അംഗീകരിച്ചത് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി'

'രാഹുല്‍ വെറും കോഴിയല്ല..കുരുപ്പ് പിടിച്ച കോഴിയാണ്'; കുറിപ്പുമായി ജസ്ല മാടശേരി

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു; പൂജാരി പിടിയില്‍

'ഇന്ത്യ എണ്ണ വാങ്ങല്‍ നിര്‍ത്തുമെന്ന് അറിയിച്ചിട്ടില്ല'; ട്രംപിന്റ അവകാശവാദം തളളി റഷ്യ

അപേക്ഷകരുടെ എണ്ണം വർദ്ധിച്ചു, അദ്ധ്യാപക യോഗ്യതാ പരീക്ഷാ ദിവസങ്ങളുടെ എണ്ണം ഇരട്ടിയാക്കി; പുതിയ ഷെഡ്യൂൾ പ്രസിദ്ധീകരിച്ച് സിബിഎസ് ഇ

SCROLL FOR NEXT