Kerala

യതീഷ് ചന്ദ്ര മുഖ്യമന്ത്രിയുടെ ​ഗുണ്ടാപ്പണി നടത്തുന്നു; കോടതി മുറിയിൽ മുട്ടുകുത്തിക്കുമെന്ന് ശോഭ സുരേന്ദ്രൻ

കെ സുരേന്ദ്രന് പാർട്ടി വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന റിപ്പോർട്ടുകൾ ശബരിമല സമരത്തിൽ വെള്ളം ചേർക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : ശബരിമല ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞ എസ് പി യതീഷ് ചന്ദ്രയെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. യതീഷ് ചന്ദ്ര മുഖ്യമന്ത്രിയുടെ ​ഗുണ്ടാപ്പണി നടത്തുകയാണ്. യതീഷ് ചന്ദ്രയെ കോടതിമുറിയിൽ മുട്ടുകുത്തിക്കുമെന്നും ശോഭ സുരേന്ദ്രൻ പറ‍ഞ്ഞു. 

ശബരിമല സംഘർഷത്തിന്റെ പേരിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന കെ സുരേന്ദ്രന് പാർട്ടി വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന റിപ്പോർട്ടുകൾ ശബരിമല സമരത്തിൽ വെള്ളം ചേർക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ്. സമരത്തെ വഴി തിരിച്ചുവിടാനുള്ള നീക്കമാണിത്. ഇത്തരം റിപ്പോർട്ടുകൾ അവജ്ഞയോടെ തള്ളുകയാണ്. 

കള്ളക്കേസിൽ കുടുക്കിയ സുരേന്ദ്രനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നാളെ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കൊട്ടാരക്കര സബ്ജയിലിന് മുന്നിൽ നടത്തിയ നാമജപ പ്രതിഷേധ സമരത്തിൽ സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

SCROLL FOR NEXT