Kerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; സ്‌പെഷ്യല്‍ ട്രെയിനായി വേണാട് ഇന്നുമുതല്‍ ; സമയവും സ്റ്റോപ്പുകളും ഇങ്ങനെ...

ജൂണ്‍ 10 മുതല്‍ മംഗള എക്‌സ്പ്രസിന്റെ മണ്‍സൂണ്‍ സമയക്രമത്തിന് ആനുപാതികമായി രാവിലത്തെ തീവണ്ടിയുടെ സമയം മാറും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം - എറണാകുളം റൂട്ടില്‍ ഇന്നുമുതല്‍ പ്രതിദിന തീവണ്ടികള്‍. വേണാട് എക്‌സ്പ്രസാണ് പ്രത്യേക തീവണ്ടിയായി ഓടിക്കുന്നത്. തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാര്‍ക്ക് എറണാകുളത്തുനിന്നുള്ള മംഗള എക്‌സ്പ്രസ് കിട്ടുന്ന വിധത്തിലാണ് ട്രെയിന്‍ സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.

തിരുവനന്തപുരം സെന്‍ട്രലില്‍നിന്നും രാവിലെ 7.45ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06302) 12.30ന് എറണാകുളത്ത് എത്തും. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 1ന് പുറപ്പെടുന്ന തീവണ്ടി (06301) വൈകീട്ട് 5.30ന് തലസ്ഥാനത്ത് എത്തും. ജൂണ്‍ ഒന്നുമുതല്‍ ഒമ്പതുവരെ ഈ സമയക്രമം തുടരും.

ജൂണ്‍ 10 മുതല്‍ മംഗള എക്‌സ്പ്രസിന്റെ മണ്‍സൂണ്‍ സമയക്രമത്തിന് ആനുപാതികമായി രാവിലത്തെ തീവണ്ടിയുടെ സമയം മാറും. തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു രാവിലെ 5.15ന് പുറപ്പെടുന്ന തീവണ്ടി 9.45ന് എറണാകുളത്ത് എത്തും. ഉച്ചയ്ക്ക് ഒന്നിന് എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് തിരിക്കും. കൊല്ലം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നിവയാണ് സ്‌റ്റോപ്പുകള്‍. ഒരു എ.സി. ചെയര്‍കാറും 18 സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമുണ്ടാകും.

ട്രെയിനുകളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തിങ്കളാഴ്ച മുതല്‍ റെയില്‍വേ സ്‌റ്റേഷന്‍ കൗണ്ടറുകളിലും ടിക്കറ്റ് ലഭിക്കും. യാത്രക്കാരെ ആരോഗ്യപരിശോധന നടത്തിയശേഷമാകും സ്‌റ്റേഷനിലേക്കു പ്രവേശിപ്പിക്കുക. പനിയുള്ളവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല.

തിരുച്ചിറപ്പള്ളിനാഗര്‍കോവില്‍ സൂപ്പര്‍ഫാസ്റ്റും ഇന്നുമുതല്‍ ഓടിത്തുടങ്ങും. തിരുച്ചിറപ്പള്ളിയില്‍നിന്നു രാവിലെ ആറിന് പുറപ്പെടുകയും നാഗര്‍കോവിലില്‍ ഉച്ചയ്ക്ക് 1ന് എത്തുകയും ചെയ്യും. നാഗര്‍കോവില്‍  തിരുച്ചിറപ്പള്ളി തീവണ്ടി ഉച്ചയ്ക്ക് 3ന് പുറപ്പെട്ട് രാത്രി 10.15ന് തിരുച്ചിറപ്പള്ളിയില്‍ എത്തുകയും ചെയ്യും. സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഞായറാഴ്ചകളില്‍ തിരുവനന്തപുരം ഡിവിഷനിലെ 11 റിസര്‍വേഷന്‍ കൗണ്ടറുകളും പ്രവര്‍ത്തിക്കില്ലെന്ന് റെയില്‍വേ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT