Kerala

യാത്രക്കാര്‍ക്ക് പരിഭ്രാന്തി; കെഎസ്ആര്‍ടിസി ബസില്‍ കയറിയ വിദേശികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു

കെഎസ്ആര്‍ടിസി ബസില്‍ വിദേശികളെ കണ്ടതിനെ തുടര്‍ന്ന് സഹയാത്രികരുടെ പ്രതിഷേധം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസില്‍ വിദേശികളെ കണ്ടതിനെ തുടര്‍ന്ന് സഹയാത്രികരുടെ പ്രതിഷേധം. കോവിഡ് ഭീതിയില്‍ യാത്രക്കാര്‍ പരിഭ്രാന്തരാവുകയും കണ്ടക്ടറോട് പരാതിപ്പെടുകയും ചെയ്തതോടെ ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോവിഡ് 19 ഭീതി വ്യാപകമായതോടെ വിദേശികളെയും വിദേശത്തു നിന്നെത്തുന്നവരെയും ജനങ്ങള്‍ ഒറ്റപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്.

കണ്ണൂരിലാണ് സംഭവം. ബസില്‍ വിദേശികളെ കണ്ടതോടെ സഹയാത്രികര്‍ പ്രതിഷേധിക്കുകയായിരുന്നു. ജീവനക്കാര്‍ ബസ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ചു. ഇതോടെ ഫ്രാന്‍സില്‍ നിന്നുള്ള ഈ രണ്ട് വിദേശികളെയും പൊലീസ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മാനന്തവാടിയില്‍ നിന്നുമാണ് ബസ് കണ്ണൂര്‍ക്ക് വന്നത്. 

കണ്ണൂരില്‍ ടൂറിസ്റ്റ് കേന്ദ്രമായ പൈതല്‍ മലയില്‍ അമേരിക്കയില്‍ നിന്നും വന്ന ദമ്പതികളും കുഞ്ഞും ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധിച്ച ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ റിസോര്‍ട്ടില്‍ തന്നെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരൊടൊപ്പം ഒരു ടൂറിസ്റ്റ് ഗൈഡും നിരീക്ഷണത്തിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു