Kerala

യുഎഇയില്‍ ഒരു മലയാളി കൂടി കോവിഡ്‌ ബാധിച്ച്‌ മരിച്ചു, മരിച്ചത്‌ മലപ്പുറം സ്വദേശി

റാസല്‍ഖൈമയില്‍ വെച്ച്‌ മലപ്പുറം മൂക്കുതല സ്വദേശി കേശവന്‍ ആണ്‌ മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


അബുദാബി: ദുബായില്‍ ഒരു മലയാളി കൂടി കോവിഡ്‌ ബാധിച്ച്‌ മരിച്ചു. യുഎഇയിലെ റാസല്‍ഖൈമയില്‍ മലപ്പുറം മൂക്കുതല സ്വദേശി കേശവന്‍ ആണ്‌ മരിച്ചത്‌.

67 വയസായിരുന്നു. ഗള്‍ഫില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 29 ആയി. ഗള്‍ഫില്‍ കോവിഡ്‌ ബാധിച്ച്‌ ഇതുവരെ ജീവന്‍ നഷ്ടമായത്‌ 322 പേര്‍ക്കാണ്‌. 58,052 പേര്‍ക്കാണ്‌ ഇവിടെ കോവിഡ്‌ സ്ഥിരീകരിച്ചത്‌.

സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിന്‌ ഇടയില്‍ പുതിയ 1351 കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കോവിഡ്‌ ബാധിതരായവരില്‍ 83 ശതമാനവും പ്രവാസികളാണെന്ന്‌ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം