Kerala

രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

പട്ടിമറ്റം കുമ്മനോട് ക്ഷേത്രക്കുളത്തില്‍ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കോലഞ്ചേരി: പട്ടിമറ്റം കുമ്മനോട് ക്ഷേത്രക്കുളത്തില്‍ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. അറയ്ക്കപ്പടി എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഗോഗുല്‍ ഗോപി (ഇടുക്കി)ബ്ലസന്‍ ജോസ് (തൃശൂര്‍) എന്നിവരാണ് മരിച്ചത്. രണ്ടാളും 20 വയസ് പ്രായം. രാത്രി 8.50 ഓടെയാണ് സംഭവം.  

ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ വൈകീട്ട് അഞ്ചരയോടെയാണ് ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ പോയത്. തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഹോസ്റ്റലിലെ മറ്റ് സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ പഴ്‌സുകളും ഫോണുകളും കുളക്കരയില്‍ നിന്നും കണ്ടെടുത്തത്. റോഡരികില്‍ ഇവരുടെ ബൈക്കും പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നാട്ടുകാരെയും നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. പട്ടിമറ്റം ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും