Kerala

രമ്യയെ 'രാമയ്യ' എന്ന് വിളിച്ച് സ്പീക്കര്‍; തിരുത്തി ആലത്തൂര്‍ എംപി 

പാര്‍ലമെന്റിലെ ശൂന്യവേളാ സമയത്താണ് രമ്യ ഹരിദാസിന്റെ പേര് സ്പീക്കര്‍ തെറ്റായി ഉച്ചരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തന്റെ പേര് തെറ്റായി ഉച്ചരിച്ച സ്പീക്കറെ തിരുത്തി ആലത്തൂര്‍ എം പി രമ്യ ഹരിദാസ്. പാര്‍ലമെന്റിലെ ശൂന്യവേളാ സമയത്താണ് രമ്യ ഹരിദാസിന്റെ പേര് സ്പീക്കര്‍ തെറ്റായി ഉച്ചരിച്ചത്. ഉടന്‍ തന്നെ രാമയ്യ അല്ല, രമ്യ എന്നാണ് തന്റെ പേരെന്ന് പറഞ്ഞുകൊണ്ട് ആലത്തൂര്‍ എം പി സ്പീക്കര്‍ ഓം ബിര്‍ളയെ തിരുത്തുകയായിരുന്നു.

സ്പീക്കറുടെ തെറ്റായ ഉച്ചാരണം സഭയിലാകെ ചിരി പടര്‍ത്തുകയും മറ്റ് സഭാ അംഗങ്ങള്‍ കൂടി സ്പീക്കറെ തിരുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ സ്പീക്കറുടെ മുഖത്തും ചിരി പടര്‍ന്നു. 'രാമയ്യ' എന്ന് വീണ്ടും ഉച്ചരിക്കാന്‍ തുനിഞ്ഞ സ്പീക്കര്‍ സ്വയം തിരുത്തുകയും രമ്യ ഹരിദാസ് ആദ്യമായാണ് സഭയില്‍ സംസാരിക്കുന്നതെന്ന് പറയുകയും ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്ത് രമ്യ ഹരിദാസ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് തനിക്ക് അറിയാമെന്ന് സ്പീക്കര്‍ പറഞ്ഞു. ആലത്തൂരിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് തന്റെ കന്നി അവസരത്തില്‍ രമ്യ സഭയോട് സംസാരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT