Kerala

രവി പൂജാരിയുടെ അറസ്റ്റ്; സ്ഥിരീകരണം തേടി ഇന്റർപോളിന് കേരള പൊലീസിന്റെ കത്ത്

അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പിടിയിലായെന്ന വാർത്തയ്ക്കു സ്ഥിരീകരണം തേടി കേരള പൊലീസ് ഇന്റർപോളിനു കത്തയച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പിടിയിലായെന്ന വാർത്തയ്ക്കു സ്ഥിരീകരണം തേടി കേരള പൊലീസ് ഇന്റർപോളിനു കത്തയച്ചു. ഇന്റർപോളിന്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായ സിബിഐക്കാണ് കത്തയച്ചത്. അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നു കേസ് അന്വേഷിക്കുന്ന തൃക്കാക്കര അസി. കമ്മിഷണർ പിപി ഷംസ് പറഞ്ഞു. ഇവിടത്തെ കേസിന്റെ വിശദാംശം സഹിതമാണ് ഇന്റർപോളിനു കത്തയച്ചത്. 

25 കോടി രൂപ ആവശ്യപ്പെട്ടു നടി ലീന മരിയ പോളിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും കൊച്ചി കടവന്ത്രയിൽ അവരുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി സലൂണിനു നേരെ വെടിയുതിർക്കുകയും ചെയ്ത കേസിൽ പ്രതിയാണു രവി പൂജാരി. 

കേസിൽ രണ്ട് തവണ ലീന മരിയ പോളിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പണം ആവശ്യപ്പെട്ട് ഇയാള്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്ന് ലീന മരിയ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.  ഇയാളുടെ അനുയായികളാണെന്ന് പറയുന്നുവരായിരുന്നു ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ് നടത്തിയതെന്ന് ലീനയുടെ മൊഴിയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT