Kerala

'രഹ്ന ഫാത്തിമ സിപിഎം പടച്ചുവിട്ട അഭിസാരിക'; ചുംബന സമരത്തില്‍ പങ്കെടുത്ത ഇവര്‍ക്ക് എന്ത് മതവിശ്വാസമെന്ന് കെ പി എ മജീദ്

'വത്തക്ക സമരത്തിലും ചുംബന സമരത്തിലും പങ്കെടുത്ത രഹ്‌ന ഫാത്തിമയ്ക്ക് എന്ത് മതവിശ്വാസമാണുള്ളത്'

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; വര്‍ഗീയതയുണ്ടാക്കാന്‍ സിപിഎമ്മാണ് രഹ്ന ഫാത്തിമയെ ശബരിമലയില്‍ അയച്ചതെന്ന ആരോപണവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍  സെക്രട്ടറി കെ പി എ മജീദ്. മലപ്പുറത്ത് യുഡിഎഫ് സംഘടിപ്പിച്ച മതേതര വനിതാ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മജീദ് രഹ്ന ഫാത്തിമയെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചത്. സിപിഎം  പടച്ചുവിട്ട അഭിസാരികയാണ് രഹ്നയെന്നും മജീദ് ആരോപിച്ചു. 

വത്തക്ക സമരത്തിലും ചുംബന സമരത്തിലും പങ്കെടുത്ത രഹ്‌ന ഫാത്തിമയ്ക്ക് എന്ത് മതവിശ്വാസമാണുള്ളത്. രാജ്യത്ത് അക്രമവും അരാജകത്വവും വര്‍ഗിയതയും ഉണ്ടാക്കാനായി സിപിഎം പടച്ചുവിടുന്ന ചില അഭിസാരികകളാണ് ഇവരെന്നും മജീദ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് മജീദിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ ഉയരുന്നത്. 

വനിത വേദിയില്‍ വെച്ചുതന്നെ ഒരു സ്ത്രീയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതാണ് പലരേയും ചൊടിപ്പിച്ചത്. സര്‍ക്കാരിന്റെ വനിതാമതിലിനും ശബരിമല കര്‍മ സമിതിയുടെ അയ്യപ്പജ്യോതിക്കും ബദലായിട്ടാണ് യുഡിഎഫ് വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വനിതാ സംഗമം നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT