Kerala

'രാജ്യം തന്നെ മകള്‍ക്ക് കൊടുത്തില്ലേ...; ആരാ പറഞ്ഞത് നെഹ്‌റുവിന് കുട്ടികളോട് സ്‌നേഹമില്ലെന്ന് !'

തനിക്ക് ദാനമായികിട്ടിയ ഏറ്റവും വിലപിടിച്ച സമ്മാനം കുട്ടികളെ ഏല്‍പ്പിക്കുന്ന കാര്യത്തില്‍ അദ്ദേഹം ശരിക്കും ഒരു മാതൃകാ ചാച്ചാ തന്നെയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ജവഹര്‍ ലാല്‍ നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും ട്രോളി നടന്‍ ജോയ് മാത്യു. ശിശു ദിനവും ജവഹര്‍ ലാല്‍ നെഹ്രുവും തമ്മിലുള്ള ബന്ധം എത്ര ആലോചിച്ചിട്ടും കിട്ടിയില്ല. ഒരാള്‍ തന്റെ കോട്ടിന്റെ നടുക്ക് ഒരു റോസാപ്പൂ തിരുകിയാല്‍ ശിശു പ്രേമി ആകുമോ?. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു ചോദിച്ചു. 

തനിക്ക് ദാനമായികിട്ടിയ ഏറ്റവും വിലപിടിച്ച സമ്മാനം കുട്ടികളെ ഏല്‍പ്പിക്കുന്ന കാര്യത്തില്‍ അദ്ദേഹം ശരിക്കും ഒരു മാതൃകാ ചാച്ചാ തന്നെയായിരുന്നു. മകളുടെ നിര്‍ബന്ധം കാരണം 1959 ല്‍ ഒരു സംസ്ഥാനം ആദ്യം പൊളിച്ചടുക്കി സ്‌നേഹ നിധിയായ പിതാവായി. പിന്നെ രാജ്യം തന്നെ കൊടുത്തു മാതൃകാ പിതാവായി.
ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ജോയ് മാത്യു കുറിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശിശു ദിനവും ജവഹര്‍ ലാല്‍ നെഹ്രുവും തമ്മിലുള്ള ബന്ധം എത്ര ആലോചിച്ചിട്ടും കിട്ടിയില്ല. ഒരാള്‍ തന്റെ കോട്ടിന്റെ നടുക്ക് ഒരു റോസാപ്പൂ തിരുകിയാല്‍ ശിശു പ്രേമി ആകുമോ? 
അപ്പോള്‍ ഒരു ചങ്ങാതി പറഞ്ഞു 
നെഹ്‌റുവിനു കുട്ടികളെ ഭയങ്കര ഇഷ്ടമായിരുന്നുവത്രേ. 
ശരിയാണ്, തനിക്ക് ദാനമായികിട്ടിയ 
ഏറ്റവും വിലപിടിച്ച സമ്മാനം 
കുട്ടികളെ ഏല്‍പ്പിക്കുന്ന 
കാര്യത്തില്‍ അദ്ദേഹം ശരിക്കും ഒരു മാതൃകാ ചാച്ചാ തന്നെയായിരുന്നു. മകളുടെ നിര്‍ബന്ധം കാരണം 1959 ല്‍ ഒരു സംസ്ഥാനം ആദ്യം പൊളിച്ചടുക്കി കൊടുത്തു സ്‌നേഹനിധിയായ പിതാവായി.
പിന്നെ രാജ്യം തന്നെ കൊടുത്തു മാതൃകാ പിതാവായി. 
മകളാകട്ടെ തന്റെ പിതാവിനെപ്പോലെ തന്റെ കാലശേഷം തനിക്ക് കിട്ടിയത് മകന് കൊടുത്തു. 
ഇനി മകളുടെ മകന്റെ മകനും അത് കിട്ടുമായിരിക്കും. 
പിന്നെ……… പിന്നെ…. 
ആരാ പറഞ്ഞത് നെഹ്‌റുവിന് 
കുട്ടികളോട് സ്‌നേഹമില്ലെന്ന് !
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'