Kerala

രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ലിത്; ഉത്തരവാദിത്തോടെ പെരുമാറണം; വാളയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി

ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടവര്‍ അങ്ങനെ പെരുമാറണമെന്നും രാഷ്ട്രീയനാടകം കളിക്കാനുള്ള സമയമല്ല ഇതെന്നും മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാളയാറില്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജനപ്രതിനിധികളടക്കം ക്വാറന്റീനില്‍ പോകേണ്ടിവന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടവര്‍ അങ്ങനെ പെരുമാറണമെന്നും രാഷ്ട്രീയനാടകം കളിക്കാനുള്ള സമയമല്ല ഇതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി എത്തിയ ആള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സഹയാത്രികരായിരുന്ന എട്ട് പേര്‍ ഹൈ റിസ്‌ക് െ്രെപമറി കോണ്‍ടാക്ടായി കണക്കാക്കി നിരീക്ഷണത്തിലാണ്. ആ സമയത്ത് അവിടെയുണ്ടായിരുന്ന 130 യാത്രക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പോലീസുകാര്‍ എന്നിവരെ ലോ റിസ്‌ക് കോണ്‍ടാക്ടിലും ഉള്‍പ്പെടുത്തി 14 ദിവസം ഹോം ക്വാറന്റീനില്‍ വിടണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ സ്രവം പരിശോധിക്കണം. ഈ സമ്പര്‍ക്ക പട്ടിക അന്തിമമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജനപ്രതിനിധികള്‍ ക്വാറന്റീനില്‍ പോകേണ്ടിവന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കൃത്യമായ രേഖകളും പരിശോധനകളുമില്ലാതെ അതിര്‍ത്തി കടന്നെത്തുന്നത് നമ്മുടെ സംവിധാനങ്ങളെ തകര്‍ക്കുമെന്നത് പലതവണ ഓര്‍മ്മിപ്പിച്ചതാണ്. അങ്ങനെയുണ്ടായാല്‍ സമൂഹമാണ് പ്രതിസന്ധിയിലാകുന്നത്. ഇക്കാര്യം പറയുമ്പോള്‍ മറ്റു തരത്തില്‍ ചിത്രീകരിക്കേണ്ടതില്ല. അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവരെയും അതിന് സഹായം ചെയ്യുന്നവരെയും തടയാനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

SCROLL FOR NEXT