Kerala

രാഷ്ട്രീയക്കാരെല്ലാം വെറും വായ്‌നോക്കികളാണെന്നാണ് ചില ഉദ്യോഗസ്ഥരുടെ വിചാരം - എം എം മണി

നോട്ടിസിലുള്ള ആളുകളുടെ പേര് വായിച്ച് നാക്കുളുക്കിപോയി. എന്നിട്ടും അവരെയാരെയും ഇവിടെ കാണുന്നില്ല. വരുമെന്ന് ഉറപ്പുള്ള ആളുകളുടെ പേര് വച്ചാല്‍പോരെ

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: പെരുമഴയത്ത് കായിക മേള നടത്തിയ സംഘാടകര്‍ക്ക് എംഎം മണിയുടെ ശകാരവര്‍ഷം. പെരുമഴയത്ത് ഇടുക്കി റവന്യൂ ജില്ലാ കായികമേള നടത്താനുള്ള അധികൃകരുടെ നീക്കത്തിനെതിരെയാണ് മണി രംഗത്തെത്തിയത്.

മഴപെയ്തു മഴച്ചാറുപോലെയായ ഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് ഓടുക. മറ്റുരാജ്യങ്ങള്‍ കായിക മേളയില്‍ സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ നമ്മുടെ രാജ്യം പുറകിലായി പോകുന്നത് ഇത് കൊണ്ടാണ്. ക്യൂബയും ആഫ്രിക്കന്‍ രാജ്യങ്ങളും സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ നമ്മുടെ രാജ്യം വളരെ പുറകിലാണ്. ആകെ കിട്ടുന്നത് എന്നാ. വല്ലപ്പോഴും ഒരു വെങ്കലം. ഇരുമ്പ് ഇല്ലാത്തത് കൊണ്ട് ഇരുമ്പ് കിട്ടുന്നില്ല. ഇന്ത്യന്‍ കായിക മേളയില്‍ മുഴുവന്‍ നിഷിപ്ത താത്പര്യക്കാരാണ്. ക്രിക്കറ്റില്‍ നമുക്ക് ഒരു പയ്യനുണ്ടായിരുന്നു. അവന്‍ കുറച്ച് അഹങ്കാരിയാണെങ്കിലും കോടതി പറഞ്ഞിട്ടും മാന്യമായ സ്ഥാനം നല്‍കിയില്ല. ഇതിനു പിന്നിലും നിഷിപ്ത താത്പര്യക്കാരായിരുന്നെന്നും മണി പറഞ്ഞു.

നോട്ടീസില്‍ പേരുണ്ടായിട്ടും വേദിയില്‍ കാണാത്തവര്‍ക്കും കിട്ടി മന്ത്രിയുടെ വിമര്‍ശനം. നോട്ടിസിലുള്ള ആളുകളുടെ പേര് വായിച്ച് നാക്കുളുക്കിപോയി. എന്നിട്ടും അവരെയാരെയും ഇവിടെ കാണുന്നില്ല. വരുമെന്ന് ഉറപ്പുള്ള ആളുകളുടെ പേര് വച്ചാല്‍പോരെ. രാഷ്ട്രീയക്കാരെല്ലാം വെറും വായ്‌നോക്കികളാണെന്നാണ് ചില ഉദ്യോഗസ്ഥരുടെ വിചാരമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT