Kerala

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പുനപ്പരിശോധിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി തുഷാര്‍ വെള്ളാപ്പള്ളി

വിദേശ പൗരത്വം ഉണ്ടെന്ന വിവരം രാഹുല്‍ ഗാന്ധി മറച്ചുവച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്


 കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പരിശോധിക്കണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിദേശ പൗരത്വം ഉണ്ടെന്ന വിവരം രാഹുല്‍ ഗാന്ധി മറച്ചുവച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

സത്യവാങ്മൂലത്തിലും പത്രികയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം അഭിഭാഷകര്‍ വഴി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. 
അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പത്രികയുടെ സൂക്ഷ്മ പരിശോധന നേരത്തെ നീട്ടിവച്ചിരുന്നു.

അമേഠിയില്‍ ബിജെപി ഉന്നയിച്ച പരാതി വസ്തുതാപരമാണെന്നും കമ്മീഷന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT