Kerala

രോഗി ചികിത്സ കിട്ടാതെ മരിച്ചു: കോട്ടയം മെഡിക്കല്‍ കോളെജിനെതിരെ ആരോപണം 

ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചു. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്. ആംബുലന്‍സില്‍ കിടന്നാണ് മരണം.

കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്നാണ് രോഗിയെ കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുവന്നത്. ഉച്ചയ്ക്ക് 2:10ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും കിടക്കയും വെന്റിലേറ്റര്‍ സൗകര്യവും ഇല്ലെന്നുപറഞ്ഞ് ആശുപത്രി അധികൃതര്‍ കൈയ്യൊഴിയുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും അവിടെയും ചികിത്സ നിഷേധിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണം സ്ഥിരീകരിക്കാന്‍ പോലും ഡോക്ടര്‍മാര്‍ എത്തിയില്ലെന്നും മകള്‍ ആരോപിച്ചു.

രണ്ടുദിവസമായി കടുത്ത പനിയായിരുന്ന രോഗിക്ക് ഇന്ന് രാവിലെ മുതല്‍ ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളെജിലേക്ക് എത്തിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്