Kerala

റവന്യു മന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചത് സര്‍ക്കാര്‍ പ്രതിനിധിയായി; എംഎല്‍എയ്ക്ക് പങ്കുണ്ടെങ്കില്‍ പൊലീസിനെ അറിയിക്കണം; കോടിയേരി

കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ സനന്ദര്‍ശിച്ചത് സര്‍ക്കാര്‍ പ്രതിനിധിയായിട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ സനന്ദര്‍ശിച്ചത് സര്‍ക്കാര്‍ പ്രതിനിധിയായിട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ സിബിഐ അന്വേഷണം വേണമെങ്കില്‍ കുടുംബങ്ങള്‍ വേണ്ടപ്പെട്ടവരെ അറിയിക്കട്ടെയെന്നും  അദ്ദേഹം പറഞ്ഞു. സംഭവുമായി ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന് പങ്കുണ്ടെങ്കില്‍ പൊലീസിനോട് പറയണമെന്നും അദ്ദേഹം പറഞ്ഞു. 

കൊല്ലപ്പെട്ട് യൂത്ത് കോ്ണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖന്‍ സന്ദര്‍ശിച്ചിരുന്നു. കൊലകളില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബങ്ങളുടെ ആവശ്യം സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അതിദാരുണമാണെന്നും കേരളത്തില്‍ ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.  സംഭവത്തില്‍ അന്വേഷണം കൃത്യമായി നടത്താന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും തെറ്റിദ്ധാരണ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൂരകൃത്യത്തെ ആരും അംഗീകരിച്ചിട്ടില്ല. ഇനി ഇതാവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായാണ് മന്ത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളിലെത്തിയത്.

കൃപേഷിന്റെ വീടിന് പട്ടയം ലഭിക്കാത്തതിന്റെ കാരണം പരിശോധിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 
വീടിന്റെ കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുള്ളത് തദ്ദേശ സ്വയം ഭരണവകുപ്പ് പരിശോധിച്ച് നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തുമെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT