Kerala

'റവന്യൂ സെക്രട്ടറിയെ മാറ്റണം'; പിഎച്ച് കുര്യനെതിരെ സിപിഐയും റവന്യൂമന്ത്രിയും

റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യനെ മാറ്റണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യനെ മാറ്റണമെന്ന ആവശ്യവുമായി സിപിഐ. പാര്‍ട്ടിക്ക് പുറമെ, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടു. വകുപ്പില്‍ മന്ത്രി അറിയാതെ സെക്രട്ടറി തീുമാനങ്ങള്‍ എടുക്കുന്നുഎന്നാണ് പരാതി. 

ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടക്കം മന്ത്രി ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചോദിച്ചിട്ടും സെക്രട്ടറി നല്‍കിയിട്ടില്ല. ഈ നിലപാട് ഇനിയും തുടരാനാകില്ല എന്ന് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. വില്ലേജ് ഓഫീസ് ജീവനക്കാര്‍ കരം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചെമ്പനോടയിലെ കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാരിന് ഏറെ വിമര്‍ശനം വരുത്തിവെച്ചിരുന്നു. 

തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന് ഭൂമി അനുവദിക്കാനുള്ള തീരുമാനവും മന്ത്രി അറിയാതെയാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈക്കൊണ്ടത്. മന്ത്രിസഭാ യോഗത്തിലാണ് റവന്യൂമന്ത്രി ഇ ചന്ദ്രശഖരന്‍ വിവരം അറിയുന്നത്. തുടര്‍ന്ന് യോഗത്തില്‍ മന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. 

തിരുവനന്തപുരം ലോ അക്കാദമി വിഷയത്തിലും റവന്യൂ സെക്രട്ടറി പിഎച്ച് കുര്യനും മന്ത്രി ഇ ചന്ദ്രശേഖരനും രണ്ട് തട്ടിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേകതാല്‍പ്പര്യമെടുത്താണ് പി എച്ച് കുര്യനെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

'സിപിഎമ്മും ബിജെപിയും ഇറക്കാന്‍ പോകുന്ന സരിതയാണ്'; കുലംകുത്തികളുടെ ഓരിയിടലിനെ അവജ്ഞയോടെ തള്ളുന്നുവെന്ന് റിനിയുടെ മറുപടി

'മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്'; ഹൃദ്യമായ കുറിപ്പുമായി സീമ ജി നായർ

'സതീശനങ്കിളിന് ഒരു ഉമ്മ കൊടുക്കണമെന്നുണ്ടായിരുന്നു; എന്നെ കാണാൻ ക്യൂട്ട് ആണെന്ന് പറഞ്ഞു!'

'ലൂക്ക ദ ഗ്രെയ്റ്റ്'! അഞ്ചാം ലോകകപ്പിലും 'മിഡ്ഫീല്‍ഡ്' മോഡ്രിച് നിയന്ത്രിക്കും; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ക്രൊയേഷ്യ

SCROLL FOR NEXT