Kerala

റിയാസ് കോമുവിന് എതിരായ മീ ടു വെളിപ്പെടുത്തല്‍: ബിനാലെ ഫൗണ്ടേഷന്‍ അടിയന്തര യോഗം ഇന്ന്

റിയാസ് കോമുവിന് എതിരായ മീ ടു വെളിപ്പെടുത്തല്‍: ബിനാലെ ഫൗണ്ടേഷന്‍ അടിയന്തര യോഗം ഇന്ന്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ബോര്‍ഡ് സെക്രട്ടറിയും ശില്‍പ്പിയുമായ റിയാസ് കോമുവിന് എതിരായ മീ ടു വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ബിനാലെ ഫൗണ്ടേഷന്റെ അടിയന്തര യോഗം ഇന്ന്. റിയാസ് കോമുവിന് എതിരായ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്ന് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നത്തെ ബോര്‍ഡ് യോഗം. കടുത്ത സ്ത്രീപക്ഷ നിലപാടുകളുള്ള കലാകാരി അനിത ദുബെയാണ്, ബിനാലെ അടുത്ത പതിപ്പിന്റെ ക്യുറേറ്റര്‍. ഇതും ഇന്നത്തെ യോഗത്തെ നിര്‍ണായകമാക്കുന്നുണ്ട്. 

കൊച്ചിയിലേക്ക് ക്ഷണിച്ച ശേഷം റസ്‌റ്റോറന്റില്‍ വച്ചും ഹോട്ടല്‍മുറിയില്‍ വച്ചും ലൈംഗികമായി ആക്രമിച്ചുവെന്നാണ് റിയാസ് കോമുവിന് എതിരെ യുവതിയുടെ പരാതി. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍. യുവതിയുടെ വെളിപ്പെടുത്തലിന്റെ പൂര്‍ണരൂപം ഇങ്ങനെ...

' സ്റ്റുഡിയോ സന്ദര്‍ശനത്തിനിടെ മുംബൈയില്‍ വച്ചാണ് റിയാസ് കോമുവിനെ പരിചയപ്പെട്ടത്. ആ കൂടിക്കാഴ്ചയില്‍ അങ്ങേയറ്റം സൗഹാര്‍ദ്ദപരമായാണ് അയാള്‍ പെരുമാറിയത്.വര്‍ക്കിനെ കുറിച്ച് ഞങ്ങളിരുവരും ധാരാളം സംസാരിച്ചു. കൊച്ചിയിലേക്ക് വരികയാണെങ്കില്‍ പ്രൊജക്ടിനെ കുറിച്ച് കൂടുതല്‍ വിശദമായി സംസാരിക്കാമെന്നും ഈ രംഗത്തെ മറ്റുള്ള പ്രമുഖര്‍ക്ക് പരിചയപ്പെടുത്താമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മുതിര്‍ന്ന ഒരു കലാകാരന്‍ തൊഴിലിനോട് പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയായേ എനിക്ക് അയാളുടെ ഈ വാക്കുകള്‍ അപ്പോള്‍ തോന്നിയിരുന്നുള്ളൂ. കൊച്ചിയിലെത്തി പരിപാടിയില്‍ പങ്കെടുത്ത ശേഷം മദ്യപിക്കുവാന്‍ അദ്ദേഹം എന്നെ ക്ഷണിച്ചു. എനിക്കതില്‍ അപകടമൊന്നും തോന്നാതിരുന്നതിനാല്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ചെന്നു. പക്ഷേ ആ റസ്‌റ്റോറന്റില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേ ആ സമയം ഉണ്ടായിരുന്നുള്ളൂവെന്ന് എനിക്ക് അതിനുള്ളില്‍ കടന്നപ്പോള്‍ മാത്രമാണ് മനസിലായത്.

സംസാരത്തിനിടയില്‍ എന്റെ കയ്യിലൂടെയും തുടയിലൂടെയും അയാള്‍ വിരലോടിച്ചു എന്നിട്ട് ' നീ ശരിക്കും എന്തിനാണ് ഇവിടെ വന്നിരിക്കുന്നത്' എന്ന് ചോദിച്ചു. ഞാന്‍ സ്തബ്ധയായെങ്കിലും പരിഭ്രമം ഉള്ളിലൊതുക്കി. എനിക്കാകെ ആശയക്കുഴപ്പമായി. പെട്ടെന്ന് തന്നെ അയാള്‍ എന്നെ ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിക്കാം എന്നും പറഞ്ഞ് കൂടെ വന്നു. ഹോട്ടലെത്തിയതും കാറില്‍ നിന്നിറങ്ങി എനിക്ക് മുമ്പേ എന്റെ മുറിയിലെത്തി. അയാള്‍ മുറിയിലേക്കാണ് വരുന്നതെന്ന് എനിക്ക് ഒരു സൂചന പോലും ലഭിച്ചിരുന്നില്ല.

മുറിക്കുള്ളില്‍ കടന്നതും ചുവരിനോട് ചേര്‍ത്ത് പിടിച്ച് എന്നെ അയാള്‍ ബലമായി ചുംബിച്ചു, ലൈംഗികമായി അതിക്രമം കാണിക്കാന്‍ തുടങ്ങി. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പോലും തിരിച്ചറിയാന്‍ കഴിയാതെ തരിച്ച് നില്‍ക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. പറ്റുന്നത് പോലെ ഞാന്‍ ചെറുത്തപ്പോള്‍ അയാള്‍ പെട്ടെന്ന് ഒന്നും സംഭവിക്കാത്തതു പോലെ ഇറങ്ങിപ്പോയി.

അതുകൊണ്ടും അയാളില്‍ നിന്നുള്ള പീഡനങ്ങള്‍ അവസാനിച്ചില്ല. കൊച്ചിയില്‍ കഴിയുന്നതിനിടെ വീണ്ടും അയാളില്‍ നിന്ന് അതിക്രമം ഉണ്ടായി. ഏത് വര്‍ക്കിനായാണോ ഞാന്‍ കൊച്ചിയിലേക്ക് വന്നത് അത് ഒരിക്കലും സംഭവിച്ചതേയില്ല.'

സീന്‍ ആന്‍ഡ് ഹേര്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. കലാരംഗത്ത് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളാണ് പേര് വെളിപ്പെടുത്താതെ ചിത്രകാരികള്‍ ഈ പേജില്‍ പങ്കുവയ്ക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT