Kerala

റെഡ്ക്രസന്റുമായി ലൈഫ് മിഷന് പണമിടപാടില്ല; മറുപടിയുമായി മുഖ്യമന്ത്രി

റെഡ്ക്രസന്റുമായി ലൈഫ് മിഷന് പണമിടപാടില്ല; മറുപടിയുമായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റെഡ്ക്രസന്റുമായി ലൈഫ് മിഷൻ യാതൊരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭവന നിർമാണ പദ്ധതിയിൽ ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും എല്ലാം റെഡ്ക്രസന്റ് നേരിട്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

വടക്കാഞ്ചേരിയിൽ റെഡ്ക്രസന്റ് സ്‌പോൺസർ ചെയ്ത ഭവന സമുച്ചയമുണ്ട്. ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള 217.88 സെന്റ് സ്ഥലത്ത് ഭവന സമുച്ചയത്തിന് ഡിപിആർ തയ്യാറാക്കാൻ ഹാബിറ്റാന്റിനെയാണ് ഏൽപിച്ചത്. യുഎഇ റെഡ്ക്രസന്റ് അതോറിറ്റി ടീം ഇവിടെ വന്നിരുന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർ ഉൾപ്പടെ ഭൂരഹിത- ഭവനരഹിതർക്കായി സർക്കാർ നിർദേശിക്കുന്ന സ്ഥലത്ത് ഭവനം നിർമ്മിച്ചു നൽകാൻ തയ്യാറാണെന്ന് റെഡ്ക്രസന്റ്‌ അറിയിച്ചു.

അതിൽ ലൈഫ് മിഷൻ പദ്ധതിയിലാണ് കൂടുതൽ താത്പര്യം പ്രകടിപ്പിച്ചത്. 11-7-2019 നാണ് സംഘവും ഒപ്പം എംഎ യൂസഫലിയും പങ്കെടുത്ത യോഗം നടന്നത്. വീട് നിർമിക്കുന്നതിന് ഏഴ് ദശലക്ഷം യുഎഇ ദിർഹവും ഒരു ഹെൽത്ത് സെന്റർ നിർമിക്കുന്നതിന് മൂന്ന് ദശക്ഷം ദിർഹവും അടക്കം മൊത്തം 10 ദശലക്ഷം ദിർഹത്തിന്റെ ഫ്രെയിം വർക്കാണ് ധാരണാപത്രത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. സഹായം വടക്കാഞ്ചേരിയിൽ ആകാമെന്ന് ആ യോഗത്തിൽ തീരുമാനിച്ചു. 

പണമായി സർക്കാരിന് സഹായം നൽകുന്നില്ലെന്നും അവർ തന്നെ ഉദ്ദേശിക്കുന്ന കെട്ടിടം പണിത് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നും ജനറൽ സെക്രട്ടറി അറിയിച്ചു. നിർമാണം 2019 ഓഗസ്റ്റ് മാസത്തിൽ തുടങ്ങി. ഈ ഓഗസ്റ്റിൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിച്ചത്. കോവിഡ് കാരണം അൽപം വൈകിയെങ്കിലും ഡിസംബറോടെ പൂർത്തീകരിക്കാനാകും. 500 ചതുരശ്രയടി വിസ്തീർണമുള്ള 140 വീടുകളാണ് ഈ സമുച്ചയത്തിൽ നിർമിക്കുക. റെഡ്ക്രസന്റുമായി ലൈഫ് മിഷൻ യാതൊരു പണമിടപാടും നടത്തിയിട്ടില്ല. ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും എല്ലാം റെഡ്ക്രസന്റ് നേരിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

5 വിക്കറ്റുകള്‍ നഷ്ടം; ഇന്ത്യ മികച്ച സ്‌കോറിനായി പൊരുതുന്നു

പി എം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം, 'ബാഹുബലി' വിക്ഷേപണം വിജയകരം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT