Kerala

റെ​യി​ല്‍ പാ​ല​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍; ചില ട്രെയിനുകൾ റദ്ദാക്കി, വഴിതിരിച്ചുവിടുന്ന സർവീസുകൾ ഇവ

ചെ​ങ്ങ​ന്നൂ​രി​നും തി​രു​വ​ല്ല​യ്ക്കു​മി​ട​യി​ലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : റെ​യി​ല്‍ പാ​ല​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇന്ന് കോ​ട്ട​യം വ​ഴി​യു​ള്ള മെ​മു സ​ര്‍​വീ​സ് പൂർണമായും റ​ദ്ദാ​ക്കി.  ചെ​ങ്ങ​ന്നൂ​രി​നും തി​രു​വ​ല്ല​യ്ക്കു​മി​ട​യി​ലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ചി​ല പാസഞ്ചർ ട്രെ​യി​നു​ക​ള്‍ റദ്ദാക്കുകയും മറ്റു ചില ട്രെയിനുകൾ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടുമെന്നും അറിയിച്ചു.

കൊ​ല്ലം- കോ​ട്ട​യം, കോ​ട്ട​യം- കൊ​ല്ലം, എ​റ​ണാ​കു​ളം- കൊ​ല്ലം, കൊ​ല്ലം- എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കൊ​ല്ലം- എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം- കൊ​ല്ലം എന്നീ മെമു സർവീസുകളാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. എ​റ​ണാ​കു​ളം – കാ​യം​കു​ളം, കാ​യം​കു​ളം- എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കാ​യം​കു​ളം- എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം- ഷൊ​ര്‍​ണൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍- എ​റ​ണാ​കു​ളം പാ​സ​ഞ്ച​റു​കളും റദ്ദാക്കിയിട്ടുണ്ട്.

പ​ര​ശു​റാം എ​ക്സ്പ്ര​സ് (നാ​ഗ​ര്‍​കോ​വി​ല്‍- മം​ഗ​ളൂ​രു) ,  ശ​ബ​രി എ​ക്സ്പ്ര​സ് (തി​രു​വ​ന​ന്ത​പു​രം- ഹൈ​ദ​രാ​ബാ​ദ്), സി​എ​സ്‌എം​ടി എ​ക്സ്പ്ര​സ് (ക​ന്യാ​കു​മാ​രി- മും​ബൈ), കേ​ര​ള എ​ക്സ്പ്ര​സ് (തി​രു​വ​ന​ന്ത​പു​രം- ന്യൂ​ഡ​ല്‍​ഹി), ക​ന്യാ​കു​മാ​രി -കെഎസ്ആ​ര്‍ ബം​ഗ​ളൂ​രു ഐ​ല​ന്‍​സ് എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ മെ​യി​ല്‍, കൊ​ച്ചു​വേ​ളി – ശ്രീ ​ഗം​ഗാ​ന​ഗ​ര്‍ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് എ​ന്നി​ ട്രെയിനുകൾ കാ​യം​കു​ളം ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടും. വ​ഴി തി​രി​ച്ചു വി​ടു​ന്ന ട്രെ​യി​നു​ക​ള്‍ക്ക് ഹ​രി​പ്പാ​ട്, അമ്പലപ്പുഴ, ആ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇന്ന് ര​ണ്ടു മി​നി​റ്റ് വീ​തം താ​ല്‍​ക്കാ​ലി​ക സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

തി​രു​വ​ന​ന്ത​പു​രം- ചെ​ന്നൈ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് 35 മി​നി​റ്റും നാ​ഗ​ര്‍​കോ​വി​ല്‍- കോ​ട്ട​യം പാ​സ​ഞ്ച​ര്‍ ഒ​ന്നേ​കാ​ല്‍ മ​ണി​ക്കൂ​റും ചെ​ങ്ങ​ന്നൂ​രി​ല്‍ പി​ടി​ച്ചി​ടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ; ഒറ്റയടിക്ക് ഇടിഞ്ഞത് 560 രൂപ

'മമ്മൂട്ടി സാർ, അടുത്ത തവണ വരുമ്പോൾ താടി കുറച്ച് നരപ്പിച്ചിട്ട് വരണം, ഇല്ലേൽ ഞാൻ നിങ്ങളുടെ ചേട്ടനാണെന്ന് എല്ലാവരും പറയും'; പൊട്ടിച്ചിരിപ്പിച്ച് ധനുഷ്

വിരമിച്ച നാവികർക്ക് ആശ്വാസം: 75 പിന്നിട്ടവർക്കെല്ലാം ഒരു ലക്ഷം വീതം ലഭിക്കും

'അക്വാന്‍' ചുഴലിക്കാറ്റ് കേരളത്തിന് തിരിച്ചടി; തുലാവര്‍ഷം ദുര്‍ബലമാകുന്നു

ആംബുലൻസിൽ കയറ്റാൻ വിസമ്മതിച്ചു; ആദിവാസി സ്ത്രീയുടെ മൃതദേഹം മുളയിൽ കെട്ടി രണ്ട് കിലോമീറ്ററോളം ചുമന്ന് കുടുംബാംഗങ്ങൾ