Kerala

റേഷൻ കാർഡിൽ പേര് ചേർക്കാൻ ഓൺലൈനിൽ അപേക്ഷിക്കാം

റേഷൻ കാർഡുമായി ബന്ധപ്പെട്ട അപേക്ഷകളെല്ലാം ഓൺലൈനിൽ അയക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റേഷൻ കാർഡുമായി ബന്ധപ്പെട്ട അപേക്ഷകളെല്ലാം ഓൺലൈനിൽ അയക്കാം. സിവിൽ സപ്ലൈസ് വകുപ്പിന്റെ www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം. കംപ്യൂട്ടറുണ്ടെങ്കിൽ ആർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. മൊബൈലിൽ വെബ്സൈറ്റ് ലഭ്യമാണെങ്കിലും വേ​ഗം കുറവാണ്. 

പുതിയ റേഷൻ കാർഡ് എടുക്കാനാണെങ്കിൽ വെബ്സൈറ്റിന്റെ ഹോം പേജിൽ സിറ്റിസൺ ലോ​ഗിൻ തിരഞ്ഞെടുക്കുമ്പോൾ കിട്ടുന്ന ഭാ​ഗത്ത് പുതിയ റേഷൻ കാർഡിന് വേണ്ടിയാണെന്നത് ടിക് ചെയ്യണം. കാർഡിൽ ഉൾപ്പെടുനാള്ള ആളിന്റെ ആധാർ നമ്പർ നൽകി യൂസർ നെയിം, പാസ്‌വേര്‍ഡ്‌ എന്നിവ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം ഇ മെയിൽ വിലാസവും ഫോൺ നമ്പരും ടൈപ്പ് ചെയ്ത് ചേർക്കാം. ഇതോടെ ഇ മെയിൽ വിലാസത്തിലേക്ക് അപേക്ഷയുടെ ലിങ്ക് ലഭ്യമാകും. 

ലിങ്ക് തുറക്കുമ്പോൾ റേഷൻ കാർ‍ഡിനുള്ള അപേക്ഷാ ഫോറം ഓൺലൈനിൽ ലഭിക്കും. കാർ‍ഡിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരും വയസും അനുബന്ധ വിവരങ്ങളും ചേർക്കണം. രണ്ട് വയസ് മുതലുള്ള കുട്ടികളുടെ പേര് ഉൾപ്പെടുത്താം. കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റും മുതിർന്നവർക്ക് അധാർ നമ്പരും വേണം. ഇവ ഫോട്ടോയെടുത്തോ സ്കാൻ ചെയ്തോ അപ്‌ലോഡ്‌ ചെയ്യണം. 

ആധാറിൽ നിന്ന് വ്യത്യസ്തമായ വിലാസമാണമാണ് റേഷൻ കാർഡിൽ വേണ്ടതെങ്കിൽ അതിനുള്ള രേഖയും അപ്‌ലോഡ്‌ ചെയ്യണം. പിന്നീട് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിൽ ഓൺലൈനായി സമർപ്പിച്ച രേഖകളുടെ അസ്സൽ ഹാജരാക്കണം. ഇതിനുള്ള തീയതി മൊബൈൽ സന്ദേശത്തിലൂടെ ലഭിക്കും. 

റേഷൻ കാർഡിൽ പേര് ചേർക്കാനും ഒഴിവാക്കാനും കാർഡ് മറ്റൊരിടത്തേക്ക് മാറ്റാനും സൗകര്യമുണ്ട്. ഇതിന് സിറ്റിസൺ ലോ​ഗിനിൽ നിന്ന് നിലവിൽ റേഷൻ കാർഡുണ്ടെന്ന ഭാ​ഗമാണ് തിരഞ്ഞെടുക്കേണ്ടത്. കാർഡ് നമ്പർ, കാർഡിൽ ഉൾപ്പെടുന്ന ആളിന്റെ ആധാർ നമ്പർ എന്നിവ നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 

ഏത് താലൂക്കിലേക്കും കാർഡിൽ ഉൾപ്പെടുന്നവരെ മാറ്റാൻ കഴിയും. മരിച്ചവരുടെ പേര് ഒഴിവാക്കാം. പുതിയ പേരുകൾ കൂട്ടിച്ചേർക്കാം. ഇതിനും രേഖകൾ സപ്ലൈ ഓഫീസിൽ ഹാജരക്കാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT