Kerala

ലഹരി മരുന്ന് കേസ്; ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍

കന്നഡ സിനിമയിലെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജരായി.

Author : സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: കന്നഡ സിനിമയിലെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജരായി. ശാന്തിനഗറിലുള്ള ഇ ഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വിളിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കൊച്ചിയില്‍ വെച്ചും ബിനീഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. 

ഹോട്ടല്‍ തുടങ്ങാനുള്‍പ്പെടെ പല ആവശ്യങ്ങള്‍ക്കും ബിനീഷ് പണം നല്‍കിയിട്ടുണ്ടെന്നാണ് അനൂപ് മൊഴി നല്‍കിയിരിക്കുന്നത്. ഈ പണത്തിന്റെ ഉറവിടം, മറ്റ് പണമിടപാടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. 

കമ്മനഹള്ളിയില്‍ ഹോട്ടല്‍ നടത്തിയത് ബിനീഷിന്റെ സാമ്പത്തിക സഹായത്തോടെയാണ് എന്നായിരുന്നു അനൂപിന്റെ മൊഴി. ഹോട്ടല്‍ നടത്തിപ്പിനായി പണം കൈമാറിതായി ബിനീഷും സമ്മതിച്ചിടുണ്ട്.  കന്നഡ സീരിയല്‍ നടി അനിഖയ്ക്കും തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ഒപ്പമാണ് അനൂപിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT