Kerala

ലിംഗം മിറിച്ചു മാറ്റിയ സ്വാമിയുടെ ചികിത്സാ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി, ലിംഗം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനെന്ന് സ്വാമിയുടെ അമ്മ

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കവെ ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട  ഗംഗേശാനന്ദയുടെ ചികിത്സാ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കവെ ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട  ഗംഗേശാനന്ദയുടെ ചികിത്സാ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇയാള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പൊലീസിനോടാണ് കോടതിയുടെ ഉത്തരവ്. ശസ്ത്രക്രിയക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ കഴിയുന്ന പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

ചികിത്സയില്‍ കഴിയുന്ന ഗംഗേശാനന്ദയെ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചിരുന്നു. ശസ്ത്രക്രിയ നടന്ന ഭാഗത്ത് തനിക്ക് മരവിപ്പ് അനുഭവപ്പെട്ടിരുന്നതായും ഇപ്പോള്‍  മാറ്റമുണ്ടെന്നും ഗംഗേശാനന്ദ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. സംഭവത്തില്‍ ഇയാളുടെ അമ്മ ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ കാമുകനാണ് സ്വാമിയുടെ ലിംഗം മുറിച്ചത് എന്ന് ഈ പരാതിയില്‍ പറഞ്ഞതായാണ് സൂചന

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !