Kerala

ലിഗയുടെ കഴുത്തിലും കാലിലും ആഴമേറിയ മുറിവുകള്‍; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വിദേശവനിത ലിഗയുടെ മരണം കൊലപാതകമെന്ന് വിരല്‍ ചൂണ്ടുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണം കൊലപാതകമെന്ന് വിരല്‍ ചൂണ്ടുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കഴുത്തിലും കാലിലും ആഴമേറിയ മുറിവുകളുണ്ട്. ഇത് ആക്രമണം പ്രതിരോധിച്ചപ്പോള്‍ സംഭവിച്ചതെന്നും കാട്ടുവള്ളി പോലുള്ള സാധനം ഉപയോഗിച്ച് കഴുത്ത് മുറുക്കിയിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ അന്വേഷണസംഘത്തിന് കൈമാറും. 

ലിഗയുടെ മരണം കൊലപാതകമാകാമെന്ന് നേരത്തെ തിരുവനന്തപുരം പൊലീസ് കമ്മീഷണര്‍ പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധിപേരെ ചോദ്യം ചെയ്യുന്നതായും മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. 

അതേസമയം ലിഗ കണ്ടല്‍ക്കാട്ടില്‍ എത്താന്‍ ഉപയോഗിച്ചത് എന്ന് കരുതുന്ന തോണി പൊലീസ് കണ്ടെത്തി. ലിഗയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നുവെന്ന് സംശയിക്കുന്ന നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം