തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പദ്ധതി പ്രകാരം വീടിനായി അപേക്ഷിക്കാനുള്ള അവസാന സമയം ഇന്നായിരുന്നു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജനതാല്പര്യാർത്ഥം സെപ്റ്റംബർ 23 വരെ സമയം വീണ്ടും നീട്ടി നൽകുന്നതിന് തീരുമാനിച്ചത് എന്നും മന്ത്രി പറഞ്ഞു.
www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്.സ്വന്തമായോ തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. പദ്ധതിയിൽ ഇതുവരെ പുതുതായി 7,67,707 അപേക്ഷകരാണ് അപേക്ഷ സമർപ്പിച്ചത്. ഇതിൽ 5,38,517 പേർ ഭൂമിയുള്ളവരാണ്. 2,29,190 പേർ ഭൂമിയും വീടുമില്ലാത്തവരുമാണ്. സമയപരിധി അവസാനിച്ചശേഷം തദ്ദേശഭരണ സ്ഥാപനങ്ങൾ പട്ടിക പ്രസിദ്ധീകരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates