Kerala

ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തിന് അകത്തും പുറത്തേക്കും സഞ്ചരിക്കാം; അനുമതിപത്രം ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

അനുമതി പത്രത്തില്‍ പാസ് നല്‍കുന്ന സമയം, യാത്ര ചെയ്യുന്ന തീയതി, പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരുന്ന സ്ഥലം, യാത്രചെയ്യുന്ന റൂട്ട് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് 19 ന്റെ ഭാഗമായി 21 ദിവസം ലോക് ഡൗണ്‍  പ്രഖ്യാപിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ സാധനങ്ങളുടെ ഗതാഗതത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും ആവശ്യമായ അനുമതി നല്‍കുന്നതിന് ഇന്‍സിഡെന്റല്‍ കമാന്‍ഡര്‍ ആയി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയോഗിക്കുവാന്‍ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഏഴ് താലൂക്കുകളിലെയും തഹസില്‍ദാര്‍മാര്‍, വ്യക്തികള്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ അപേക്ഷയുടെ അര്‍ഹത പരിശോധിച്ച്  വ്യക്തിയും ഡ്രൈവറും ക്വാറന്റയിന്‍ നിരീക്ഷണ കാലയളവിലുള്ളവരോ, കോവിഡ് 19 ബാധിതരോ, കോവിഡ് രോഗമുള്ളവരുമായി സമ്പര്‍ക്കത്തിലോ ഏര്‍പ്പെട്ടവരല്ലായെന്ന് മെഡിക്കല്‍ വകുപ്പ് മുഖാന്തരം ഉറപ്പു വരുത്തിയും വാഹനത്തിന്റെയും ഡ്രൈവറുടെയും ലൈസന്‍സ് മോട്ടോര്‍ വെഹിക്കിള്‍ മുഖേന  ഉറപ്പുവരുത്തിയും ജില്ലയില്‍ സഞ്ചരിക്കുന്നതിന് അനുമതിപത്രം  ലഭ്യമാക്കാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവായി. 

അനുമതി പത്രത്തില്‍ പാസ് നല്‍കുന്ന സമയം, യാത്ര ചെയ്യുന്ന തീയതി, പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരുന്ന സ്ഥലം, യാത്രചെയ്യുന്ന റൂട്ട് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വാഹനത്തില്‍ ഡ്രൈവറെ കൂടാതെ ഒരു വ്യക്തി മാത്രമേ പാടുള്ളൂ എന്ന സത്യവാങ്മൂലവും ഡ്രൈവര്‍, വാഹനത്തില്‍ സഞ്ചരിക്കുന്ന വ്യക്തി എന്നിവരുടെ സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതിന്റെ പകര്‍പ്പ് താലൂക്കില്‍  സൂക്ഷിക്കും. യാത്ര പൂര്‍ത്തിയാക്കിയ വ്യക്തികള്‍  താലൂക്കില്‍ റിപ്പോര്‍ട്ട് ചെയ്യുകയും തിരികെ വന്ന സമയം രജിസ്റ്ററില്‍  രേഖപ്പെടുത്തേണ്ടതുമാണ്. വാഹനം ഉപയോഗിച്ച വ്യക്തി, ഡ്രൈവര്‍ എന്നിവര്‍ താലൂക്കില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പക്ഷം തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലും കക്ഷികളുടെ മേല്‍വിലാസമുള്ള പോലീസ് സ്‌റ്റേഷനിലും വിവരം അറിയിക്കേണ്ടതും പോലീസ് അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT