Kerala

ലോക്ക്ഡൗണ്‍ ലംഘിച്ച് കടയ്ക്ക് മുന്നില്‍ ആള്‍ക്കൂട്ടം; വിളിച്ചുവരുത്തി ഏത്തമിടീച്ച് യതീഷ് ചന്ദ്ര; (വീഡിയോ)

കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു നടപടി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ അഴീക്കലില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പൊലീസ് നടുറോഡില്‍ ഏത്തമിടിച്ചു. കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു നടപടി. സംസ്ഥാനത്ത് ആദ്യമായാണ് ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പൊലീസ് ഏത്തമീടിച്ചത്. 

രാവിലെ പെട്രോളിങിന് ഇറങ്ങിയ സമയത്താണ് വളപ്പട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട അഴീക്കലില്‍ തുറന്ന കടയ്ക്ക് സമീപം ആളുകള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ടത്. എസ്പി വണ്ടി നിര്‍ത്തിയതിന് പിന്നാലെ മൂന്ന് പേര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ മറ്റുള്ളവരെ വിളിച്ച് ചേര്‍ത്ത് നടുറോഡില്‍വച്ച് ഏത്തമിടിക്കുകയായിരുന്നു. 

പ്രധാനമന്ത്രി പറയുന്നു. മുഖ്യമന്ത്രി പറയുന്നു. ജില്ലാ ഭരണകൂടം പറയുന്നു. നാട്ടുകാര്‍ പറയുന്നു. പത്രം പറയുന്നു. ആളുകൂടരുതെന്ന്. എന്നിട്ടും നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. ഇനി മേലില്‍ ആരെയെങ്കിലും പുറത്തുകണ്ടാല്‍ അടിച്ചോടിക്കുമെന്നും എസ്പി പറഞ്ഞു. ഇതിനിടെ ന്യായീകരിക്കാന്‍ വന്ന ഒരു വീട്ടമ്മയോട് വക്കാലത്തുമായി വരേണ്ടെന്നും നിങ്ങളും വന്ന് ചെയ്‌തോ. അല്ലെങ്കില്‍ പോ  എന്നും എസ്പി പറയുന്നു. 

ജില്ലയില്‍ ഇന്ന് ലോക്ക്ഡൗണ്‍ ലംഘിച്ചതിന് രണ്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പത്തുകിലോമീറ്റര്‍ സഞ്ചരിച്ച് മീന്‍ വാങ്ങാന്‍ എത്തിയ ആള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT