തൃശൂര്‍: വടക്കാഞ്ചേരി സ്ത്രീ പീഡനക്കേസിലെ പ്രതികളുടെ നുണ പരിശോധനാ ഫലം പുറത്ത്. പ്രതികളായ സി പി എം കൗണ്‍സിലര്‍ ജയന്തന്‍, ബിനീഷ്, ജിനീഷ്, ഷിബു എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകളൊന്നും നുണപരിശോധനയില്‍ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
പരിശോധനാഫലം പൊലീസിനും കോടതിക്കും കൈമാറി. അതേസമയം പരാതിക്കാര്‍ ഉപയോഗിച്ച ഫോണ്‍, ടാബ് ലെറ്റ് എന്നിവ പരിശോധനയ്ക്കായി ആവശ്യപ്പെട്ടപ്പോള്‍ കൈമാറാന്‍ തയാറായില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ജയന്തന്‍ ഉപയോഗിച്ച ഫോണ്‍ പരിശോധനയ്ക്ക് നല്‍കിയെന്നും പൊലീസ് അറിയിച്ചു.
പരാതിക്കാര്‍ സഹകരിക്കാന്‍ തയ്യാറാകാത്തതു കൊണ്ട് കേസുമായി മുന്നോട്ട് പൊലീസ് കേസുമായി മുന്നോട്ട് പോകാന്‍ തയാറല്ലെന്നാണ് സൂചന. യുവതിയെ രണ്ടു വര്‍ഷം മുമ്പ് പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമായി പത്രസമ്മേളനം നടത്തിയാണ് യുവതി പീഡനവിവരം പുറത്തു പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates