തൃശൂര്‍: വനം നഷ്ടപ്പെടുന്നത് വലിയ കാര്യമല്ലെന്ന് മന്ത്രി എംഎം മണി. അതിരപ്പള്ളി പദ്ധതിയില്‍ നിന്ന് പിന്‍മാറില്ലെന്നും സമവായത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും എംഎം മണി പറഞ്ഞു.
അതിരപ്പിള്ളി പദ്ധതിയില്‍ മുന്നണിയ്ക്കകത്ത് തന്നെ എതിരഭിപ്രായമുണ്ട്. വനം നശിക്കുന്നതായുള്ള പരാതി ഗൗരവമുള്ളതല്ല. വൈദ്യുതിയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയെ എതിര്‍ക്കുന്നത് വനനശീകരണത്തിനുള്ള ആശങ്ക കൊണ്ടോ പരിസ്ഥിതി സ്‌നേഹം കൊണ്ടോ അല്ല, പുരോഗമന ആശയങ്ങളോടുള്ള എതിര്‍പ്പ് കാരണമാണ്. കെഎം മാണിയെപ്പോലെ അനൂകൂല നിലപാടിലെത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വൈദ്യുതി മന്ത്രിയുടെ പുതിയ പ്രസ്താവന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates