Kerala

വനിതാ മതിലിന് ബദലായി അയ്യപ്പജ്യോതി; 26ന് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ലക്ഷങ്ങള്‍ അണിനിരക്കുമെന്ന് ശബരിമല കര്‍മ്മസമിതി

വനിതാ മതിലിന് ബദലായി അയ്യപ്പജ്യോതി - 26ന് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ലക്ഷങ്ങള്‍ അണിനിരക്കുമെന്ന് ശബരിമല കര്‍മ്മസമിതി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സമുദായ സംഘടനകളുടെ സഹായത്തോടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ പ്രതിരോധിക്കാന്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പജ്യോതി തെളിക്കും. ഡിസംബര്‍ 26ന് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയായിരിക്കും അയ്യപ്പജ്യോതി തെളിക്കുകയെന്ന് അയ്യപ്പസമിതി നേതാക്കള്‍ പറഞ്ഞു. ജനുവരി ഒന്നിനാണ് നവോത്ഥാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. 30 ലക്ഷത്തിലധികം വനിതകള്‍ പങ്കെടുക്കുമെന്നാണ് സംഘാടകസമിതി നേതാക്കള്‍ വ്യക്തമാക്കിയത്.

സര്‍ക്കാര്‍ നേതൃത്വത്തിലുള്ള വനിത മതിലിന് മുന്നോടിയായാണ് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി തെളിക്കുന്നത്. ലക്ഷക്കണക്കിന് ഭക്തര്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുമെന്നാണ് കര്‍മ്മസമിതിയുടെ വിലയിരുത്തല്‍. കര്‍മ്മസമിതിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് പിഎസ് ശ്രീധരന്‍പിള്ള ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന