Kerala

വനിതാമതിലിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ജനുവരി ഒന്നിന് വനിതാ മതിലിനോടനുബന്ധിച്ച് കാസര്‍കോഡ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോഡ്: ജനുവരി ഒന്നിന് വനിതാ മതിലിനോടനുബന്ധിച്ച് കാസര്‍കോഡ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബാബുരാജ്, മധു, ഗിരീഷ്  തുടങ്ങിയവരാണ് അറസ്റ്റിലായത്.

വനിതാ മതില്‍ തുടങ്ങുന്നതിന് മുന്‍പായി ചേറ്റുകുണ്ടിലെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന പുല്ലിന് ഒരു സംഘം തീയിട്ടിരുന്നു. മുളക് പൊടി ചേര്‍ത്ത് തീയിട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് വനിതാ മതില്‍ തീര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപകമായ ആക്രമണം നടന്നു. ക്യാമറകള്‍ പിടിച്ചെടുത്ത അക്രമി സംഘം മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്ഥലത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. വലിയ പൊലീസ് സംഘമെത്തി ഗ്രനേഡ് പ്രയോഗിച്ചാണ് പ്രദേശത്ത് സംഘടിച്ചിരുന്ന പ്രവര്‍ത്തകരെ പിരിച്ചു വിട്ടത്. ഇതിന് പിന്നാലെയാണ് അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. നേരത്തെ സിപിഎം പ്രവര്‍ത്തകരും അറസ്റ്റിലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം