Kerala

വനിതാമതിലിന് കൈക്കുഞ്ഞുമായി മുദ്രാവാക്യം വിളിച്ച് ആ അമ്മ, കൈയ്യടിച്ച് സോഷ്യല്‍മീഡിയ ( വീഡിയോ)

കൈക്കുഞ്ഞിനെ ഒരു കയ്യിലേന്തി മറുകൈ കൊണ്ട് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് ലക്ഷകണക്കിന് സ്ത്രീകള്‍ അണിനിരന്ന വനിതാമതില്‍ കേരള ചരിത്രത്തിലെ ഒരു സുപ്രധാന ഏടായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ രണ്ടു അതിര്‍ത്തികളെയും പരസ്പരം ബന്ധിപ്പിച്ച് സ്ത്രീകള്‍ കൈകോര്‍ത്തപ്പോള്‍ അത് മറ്റൊരു ചരിത്രസംഭവമായി മാറുകയായിരുന്നു. ഈ വിശേഷണങ്ങള്‍ക്കിടയിലും കൈക്കുഞ്ഞിനെ ഒരു കയ്യിലേന്തി മറുകൈ കൊണ്ട് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.  

വനിതാ മതിലിന്റെ ഭാഗമായി നടന്ന സ്ത്രീകളുടെ പ്രകടനത്തില്‍ മുഷ്ടി ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുന്ന അമ്മയുടെയും കയ്യിലിരിക്കുന്ന കുഞ്ഞിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അവരുടെ മുദ്രാവാക്യങ്ങള്‍ ആവേശത്തോടെ കൂടെയുളളവര്‍ ഏറ്റുവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ആതിരയാണ് മുദ്രാവാക്യം വിളിച്ച് മുന്നില്‍ നിന്ന് നയിക്കുന്നത്. മുദ്രാവാക്യം വിളിക്കുന്ന ആതിരയുടെ ഒക്കത്തിരിക്കുന്നത് ആറുമാസക്കാരി ദുലിയ മല്‍ഹാറും. ഇയ്യ എന്ന വിളിപ്പേരുള്ള ദുലിയയും അമ്മക്കൊപ്പം വനിതാമതിലിന്റെ ഭാഗമായി. വനിതാ മതിലിനെ പിന്തുണക്കുന്നവര്‍ക്കിടയില്‍ ആവേശമായി മാറിയിരിക്കുകയാണ് ഇവരുടെ ഫോട്ടോ.

എസ്. എഫ് ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു ആതിര.  കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വനിതകള്‍ അണിനിരന്നത്.വൈകിട്ട് നാലിന് നവോത്ഥാന പ്രതിജ്ഞയോടെ ആരംഭിച്ച വനിതാ മതില്‍ 4.15 ന് അവസാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!