ന്യൂഡല്‍ഹി: വയനാടിന് ദുരിതാശ്വാസസഹായം അഭ്യര്‍ഥിച്ച് മണ്ഡലം എംപി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വയനാടിന് പ്രത്യേക പാക്കേജ് വേണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നത്. പ്രളയബാധിതരുടെ പുനരധിവാസം വേഗം നടപ്പാക്കണമെന്ന് വയനാട് ലോക്‌സഭ മണ്ഡലത്തിലെ ദുരന്തമേഖലകള്‍ രാഹുല്‍ സന്ദര്‍ശിച്ചശേഷമാണ് എം.പി ആവശ്യം മുന്നോട്ടുവച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഇടപെടല്‍ ആവശ്യപ്പെട്ടെന്നും രാഹുല്‍ പറഞ്ഞു.
കോഴിക്കോട് കൈതപ്പൊയിലിലെ ദുരിതാശ്വാസ ക്യാംപിലാണ് രാഹുല്‍ ആദ്യമെത്തിയത്. ദുരിതബാധിതരുമായി സംസാരിച്ച രാഹുല്‍ പുനരധിവാസമുള്‍പ്പെടെ വേഗത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അറിയിച്ചു. പിന്നീട് പുത്തുമലയിലേക്ക്. ദുരന്തം നേരില്‍കണ്ട് വിലയിരുത്തിയ ശേഷം പുത്തുമലദുരന്തത്തിന്റെ ഇരകളെ പാര്‍പ്പിച്ചിരിക്കുന്ന മേപ്പാടി ഗവണ്മെന്റ് സ്‌കൂളിലെ ക്യാംപിലേയ്ക്ക്. എം പിയെകാണാന്‍ തിരക്കുകൂട്ടിയ ദുരിതബാധിതകര്‍ക്കിടയിലേയ്ക്ക് രാഹുല്‍ ഇറങ്ങിച്ചെന്നു.
വീടും സ്വത്തും നഷ്ടപ്പെട്ടവരുടെ ഭാവി തകരില്ലെന്നും അടിയന്തര സഹായം നല്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാനസര്‍ക്കാരിന്റെയും മേല്‍ എല്ലാ സമ്മദവും ചെലുത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.
കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിനു ശേഷം,  പനമരം, മുണ്ടേരി  എന്നിവിടങ്ങളിലെ ദുരിതാശ്വാസ  ക്യാമ്പുകളിലേക്ക്. വിഷയം രാഷ്ട്രീയ വല്‍ക്കരിക്കാനില്ലെന്നും,  ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,  എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍  തുടങ്ങിയ നേതാക്കളും  രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates